Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഗുരുമന്ദിരത്തിനുനേരെ...

ഗുരുമന്ദിരത്തിനുനേരെ ആക്രമണം; യുവാവ്​ അറസ്​റ്റിൽ

text_fields
bookmark_border
ഗുരുമന്ദിരത്തിനുനേരെ ആക്രമണം; യുവാവ്​ അറസ്​റ്റിൽ
cancel

കോട്ടയം: മാങ്ങാനത്ത് എസ്.എന്‍.ഡി.പി ശാഖ ഗുരുമന്ദിരത്തിനുനേരെ ആക്രമണം. സംഭവത്തിൽ പുതുപ്പള്ളി തച്ചകുന്ന് കുന്നേല്‍ വീട്ടില്‍ അഖിലിനെ​ (പ്രിന്‍സ് -26) പിടികൂടി. ബുധനാഴ്ച അർധരാത്രിയോടെയായിരുന്നു അക്രമം. കമ്പിവടി ഉപയോഗിച്ച്​ കല്‍വിളക്ക് അടക്കം അടിച്ചുതകർത്തു.

സംഭവത്തിൽ വൻ പ്രതിഷേധം ഉയരുകയും പൊലീസ്​ അന്വേഷണം ശക്തമാക്കുകയും ചെയ്​തതോടെ ​പ്രതി പിടിയിലാകുകയായിരുന്നു. സി.സി ടി.വി ദൃശ്യങ്ങൾ കേ​ന്ദ്രീകരിച്ച്​ നടത്തിയ അന്വേഷണത്തിലാണ്​ ഇയാൾ കുടുങ്ങിയത്​. അഖിൽ കഞ്ചാവിന്​​ അടിമയാണെന്ന്​ പൊലീസ്​ പറഞ്ഞു. മാങ്ങാനം പുതുപ്പള്ളി റോഡരികിലുള്ള എസ്.എന്‍.ഡി.പി ശാഖ യോഗത്തി​െൻറ ഗുരുദേവക്ഷേത്രത്തിനു നേരെയായിരുന്നു ആക്രമണം. മുഖം മറ​െച്ചത്തിയ അഖില്‍ ക്ഷേത്രത്തിനുള്ളിലെ കല്‍വിളക്ക്, ഗണപതിഹോമം നടത്തുന്ന മണ്ഡലം, ഓംവിളക്ക് എന്നിവ അടിച്ചുതകര്‍ത്തശേഷം കടന്നുകളയുകയായിരുന്നു. ഗ്ലാസ്​ ചില്ലുകൾ, ഫർണിച്ചറുകൾ എന്നിവയും തകർത്തിരുന്നു. ദൃശ്യങ്ങള്‍ സി.സി ടി.വി കാമറയില്‍ പതിഞ്ഞിരുന്നു.

ബുധനാഴ്​ച രാവിലെ കമ്മിറ്റി അംഗങ്ങള്‍ ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് ആക്രമണം നടന്ന വിവരം അറിയുന്നത്.

ഈസ്​റ്റ്​ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ ടി.പി. ബിനോയ്, എസ്.ഐ രഞ്ജിത്ത് വിശ്വനാഥൻ എന്നിവർ ചേർന്നാണ്​ പ്രതിയെ പിടികൂടിയത്​. പോക്​സോ, ക്രിമിനൽ കേസുകളിലും പ്രതിയാണ്​ അഖിൽ. വിശദഅന്വേഷണം നടത്തുമെന്നും പൊലീസ്​ അറിയിച്ചു. സംഭവത്തിലെ പ്രതിയെ ഉടൻ അറസ്​റ്റ്​ ചെയ്ത പൊലീസിനെ കോട്ടയം എസ്.എൻ.ഡി.പി യൂനിയൻ ഭാരവാഹികൾ അഭിനന്ദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestedAttackGurumandir
Next Story