Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവീടിന് മുന്നിലെ...

വീടിന് മുന്നിലെ പാർക്കിങ് ചോദ്യംചെയ്തതിന് ആക്രമണം: മൂന്നുപേർ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

പ്രതീകാത്മക ചിത്രം

കോട്ടയം: വീടിന് മുന്നിൽ വാഹനം പാർക്ക് ചെയ്തത് ചോദ്യംചെയ്ത യുവാവിനെയും കുടുംബത്തെയും ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റ് ചെയ്തു. വാകത്താനം പുളിമൂട്ടിൽകുന്നു ഭാഗത്ത് പുത്തൻപറമ്പിൽ വീട്ടിൽ ബിജു (52), തോട്ടക്കാട് പരിയാരം അട്ടച്ചിറ ഭാഗത്ത് വഴിപറമ്പിൽ സോജിമോൻ (37), തോട്ടക്കാട് പരിയാരം ചക്കൻച്ചിറ കൈതളാവ് ഭാഗത്ത് വടക്കേമുറിയിൽ മഹേഷ് (29) എന്നിവരെയാണ് വാകത്താനം പൊലീസ് അറസ്റ്റ് ചെയ്തത്.

യുവാവും കുടുംബവും കഴിഞ്ഞദിവസം പുലർച്ചയോടെ വീട്ടിലേക്ക് വരുന്ന സമയം വീടിന്റെ മുൻവശം വഴിയിൽ മാർഗതടസ്സമായി ബിജുവിന്റെ വീട്ടില്‍ വന്നവര്‍ വാഹനം പാർക്ക് ചെയ്തിരുന്നു.ഇക്കാര്യം ചോദിച്ചതിനെത്തുടർന്ന് ബിജുവുമായി വാക്കുതര്‍ക്കം ഉണ്ടാവുകയും ഇയാളും സുഹൃത്തുക്കളും ചേർന്ന് യുവാവിനെയും കുടുംബത്തെയും ആക്രമിക്കുകയുമായിരുന്നു. വാകത്താനം എസ്.എച്ച്.ഒ ടി.എസ്. റെനീഷ്, എസ്.ഐ തോമസ് ജോസഫ്, സെബാസ്റ്റ്യൻ, കെ.എസ്. സുനിൽ, സി.പി.ഒ മാരായ ഫ്രാൻസിസ്, സജി ജോർജ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parkingAttack
News Summary - Attack for questioning parking in front of the house: Three arrested
Next Story