വീടുകയറി ആക്രമണം: രണ്ടുപേർ അറസ്റ്റിൽ
text_fieldsബിനു തമ്പി, അനന്തു കെ. സുരേഷ്
കുമരകം: ചെങ്ങളത്ത് ഗൃഹനാഥന്റെ വീടുകയറി ആക്രമിച്ച കേസിൽ ചെങ്ങളം മറീന തിയറ്റർ ഭാഗത്ത് സ്നേഹഭവൻ വീട്ടിൽ ബിനു തമ്പി (52), കളരിക്കൽ വീട്ടിൽ കണ്ണൻ എന്ന അനന്തു കെ. സുരേഷ് (22) എന്നിവരെ കുമരകം പൊലീസ് അറസ്റ്റ് ചെയ്തു.
ഇവരും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞദിവസം രാത്രി എൻ.എസ്.എസ് കരയോഗം ഭാഗത്തെ വീട്ടിൽ കയറി ഗൃഹനാഥനെയും ഭാര്യയെയും മകനെയും ചീത്ത വിളിക്കുകയും ആക്രമിക്കുകയുമായിരുന്നു. ഇവർ തമ്മിൽ മുൻവൈരാഗ്യം നിലനിന്നിരുന്നു.
എസ്.എച്ച്.ഒ ബിൻസ് ജോസഫ്, എസ്.ഐ സുരേഷ്, എ.എസ്.ഐ സുനിൽ, സി.പി.ഒമാരായ രാജു, അഭിലാഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി. മറ്റു പ്രതികൾക്കു വേണ്ടി തിരച്ചിൽ ശക്തമാക്കിയതായി പൊലീസ് പറഞ്ഞു.

