Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പുകയില ഉൽപന്നങ്ങളുമായി അസം സ്വദേശികൾ പിടിയിൽ
text_fieldsbookmark_border
പിടിയിലായ അസം സ്വദേശികൾ
കോട്ടയം: 3750 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളുമായി അസം സ്വദേശികൾ പിടിയിൽ. അസമിലെ സോനിത്പുർ സ്വദേശികളായ അമീർ അലി, ജാബിർ ഹുസൈൻ എന്നിവരെയാണ് കോട്ടയം നാർകോട്ടിക്സ് സെല്ല് അറസ്റ്റ് ചെയ്തത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവർ താമസിച്ച കോട്ടയം കുമാരനല്ലൂർ മില്ലേനിയം ലക്ഷംവീട് കോളനിയിലെ വാടകവീട്ടിൽ നടത്തിയ പരിശോധനയിലാണ് ഹാൻസ് ശേഖരം കണ്ടെത്തിയത്. അസമിൽ നിന്നടക്കം ഹാൻസ് കൊണ്ടുവന്ന് വിൽപന നടത്തിവരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Next Story

