നാലര കിലോ കഞ്ചാവുമായി അസം സ്വദേശി അറസ്റ്റിൽ
text_fieldsചങ്ങനാശ്ശേരി: നാലര കിലോ കഞ്ചാവുമായി അസം സ്വദേശി അസിം ചാങ്മ (35) അറസ്റ്റിൽ. ലഹരിവിരുദ്ധ സ്ക്വാഡ് പൊൻകുന്നത്ത് നടത്തിയ പരിശോധനയിൽ കഞ്ചാവുമായി ഒരാളെ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോൾ പൊൻകുന്നം സബ് ജയിലിൽ പരിചയപ്പെട്ട അസിം ചിങ്മായ് ആണ് കഞ്ചാവ് നൽകിയത് എന്ന് വ്യക്തമായി.
തുടർന്ന്, അസിം ചാങ്മ താമസിക്കുന്ന ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനടുത്ത വാടകവീട്ടിൽ പൊലീസ് പരിശോധന നടത്തുകയും കഞ്ചാവ് കണ്ടെത്തുകയുമായിരുന്നു. ഒരുമാസം മുമ്പ് ഇയാളെ ഒന്നര കിലോ കഞ്ചാവുമായി ചങ്ങനാശ്ശേരി എക്സൈസ് സ്ക്വാഡ് അറസ്റ്റ് ചെയ്തിരുന്നു.
റിമാൻഡിലായിരുന്ന പ്രതി കഴിഞ്ഞയാഴ്ചയാണ് ജാമ്യത്തിൽ ഇറങ്ങിയത്. ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കിടയിൽ ചെറു പൊതികളിലാക്കിയാണ് ഇയാൾ കഞ്ചാവ് വിൽപന നടത്തിയിരുന്നത്. ജില്ല പൊലീസ് മേധാവി ഷാഹുൽഹമീദിന്റെ നിർദേശപ്രകാരം ചങ്ങനാശ്ശേരി ഡിവൈ.എസ്.പി എ.കെ. വിശ്വനാഥന്റെ നേതൃത്വത്തിൽ എസ്.എച്ച്.ഒ ബി. വിനോദ് കുമാർ, എസ്.ഐമാരായ സുരേഷ് ബാബു, ബിജു, എസ്. സന്തോഷ്, സിവിൽ പൊലീസ് ഓഫിസർമാരായമാരായ ബിജോയ്, കൃഷ്ണകുമാർ, ജയകുമാർ, പ്രതീഷ് എന്നിവരും ജില്ല ഡാൻസാഫ് ടീം ഉം ചേർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

