അയൽവാസിയുടെ വീട് ആക്രമിച്ച് തീയിട്ട യുവാവ് പിടിയിൽ
text_fieldsകങ്ങഴ: അയൽവാസിയുടെ വീട് ആക്രമിച്ച ശേഷം തീയിട്ട യുവാവിനെ പൊലീസ് പിടികൂടി. പത്തനാട് കിഴക്കേമുറിയിൽ സൂരജ് വി. നായരെ (37)യാണ് കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പത്തനാട് കുടപ്പനക്കുന്നേൽ രാധാകൃഷ്ണപിള്ള (64)ക്ക് പരിക്കേറ്റു.
ചൊവ്വാഴ്ച രാത്രി 9.45ഓടെയായിരുന്നു സംഭവം. രാധാകൃഷ്ണപിള്ളയുടെ മകന് തന്റെ ഭാര്യയുമായി അടുപ്പമുണ്ടെന്ന് ആരോപിച്ച് സൂരജ് വീട്ടിലെത്തി ബഹളമുണ്ടാക്കി. മകനെ തിരക്കിയ ശേഷം രാധാകൃഷ്ണപിള്ളയെ മർദിക്കുകയും വീടിന് തീയിടുകയുമായിരുന്നു. നാട്ടുകാർ ചേർന്ന് രാധാകൃഷ്ണപിള്ളയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് കറുകച്ചാൽ പൊലീസ് സ്ഥലത്തെത്തി സൂരജിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സൂരജിനെതിരെ പൊലീസ് കാപ്പാ നടപടികൾ സ്വീകരിച്ചുവരുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കറുകച്ചാൽ എസ്.എച്ച്.ഒ എസ്. രാജേഷ്, എസ്.ഐ ടി.എസ്. ജയകൃഷ്ണൻ, ജോൺസൺ, സി.പി.ഒമാരായ ജിബിൽ ലോബാ, സനൂജ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

