Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമധ്യവയസ്കനെ...

മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമം: യുവാവ് അറസ്റ്റിൽ

text_fields
bookmark_border
മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമം: യുവാവ് അറസ്റ്റിൽ
cancel

ചി​ങ്ങ​വ​നം: മ​ധ്യ​വ​യ​സ്ക​നെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. പ​ന​ച്ചി​ക്കാ​ട് വെ​ള്ളൂ​ത്തു​രു​ത്തി മു​ള​കോ​ടി​പ​റ​മ്പി​ൽ വീ​ട്ടി​ൽ അ​ജി​ത് ഐ​സ​ക്കി​നെ​യാ​ണ് (32) ചി​ങ്ങ​വ​നം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സ​മീ​പ​വാ​സി​യാ​യ മ​ധ്യ​വ​യ​സ്ക​നെ ഇ​യാ​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ത​ന്റെ വീ​ടി​ന്റെ വാ​തി​ലി​ൽ യു​വാ​വ് സ്ഥി​ര​മാ​യി കൊ​ട്ടു​ക​യും ജ​ന​ലി​ൽ​കൂ​ടി നോ​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി മ​ധ്യ​വ​യ​സ്ക​ൻ യു​വാ​വി​ന്റെ അ​മ്മ​യോ​ട് പ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്ന സ​മ​യ​ത്താ​യി​രു​ന്നു ആ​ക്ര​മ​ണം. യു​വാ​വ് മ​ധ്യ​വ​യ​സ്ക​നെ അ​സ​ഭ്യം പ​റ​യു​ക​യും യു​വാ​വി​ന്റെ വീ​ട്ടി​ലെ കോ​ഴി​ക്കൂ​ടി​ന് മു​ക​ളി​ൽ പാ​കി​യി​രു​ന്ന ഓ​ട് ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. പ​രാ​തി​യെ തു​ട​ർ​ന്ന് ചി​ങ്ങ​വ​നം പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. ചി​ങ്ങ​വ​നം എ​സ്.​എ​ച്ച്.​ഒ ബി.​എ​സ്. ബി​നു, എ​സ്.​ഐ​മാ​രാ​യ വി​പി​ൻ ച​ന്ദ്ര​ൻ, ഷാ​ജി​മോ​ൻ, സി.​പി.​ഒ​മാ​രാ​യ അ​നി​ൽ​കു​മാ​ർ, മ​ണി​ക​ണ്ഠ​ൻ, സ​ഞ്ജി​ത് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

വ​ധ​ശ്ര​മം: ഒ​രാ​ള്‍കൂ​ടി അ​റ​സ്റ്റി​ൽ

ക​റു​ക​ച്ചാ​ൽ: യു​വാ​ക്ക​ളെ ആ​ക്ര​മി​ച്ചു​കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​രാ​ളെ​കൂ​ടി അ​റ​സ്റ്റ് ചെ​യ്തു. മാ​ട​പ്പ​ള്ളി പെ​രു​മ്പ​ന​ച്ചി മാ​ട​പ്പ​ള്ളി അ​മ്പ​ലം കി​ഴ​ക്കേ​പു​ര​ക്ക​ൽ വീ​ട്ടി​ൽ വി​ഷ്ണു ഹ​രി​കു​മാ​റി​നെ​യാ​ണ്​ (23) ക​റു​ക​ച്ചാ​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ആ​ഗ​സ്റ്റ്‌ 29നാ​ണ്​ ഇ​വ​ർ സം​ഘം ചേ​ർ​ന്ന് ക​റു​ക​ച്ചാ​ൽ പ​ച്ചി​ല​മാ​ക്ക​ൽ ഭാ​ഗ​ത്ത് വ​ഴി​യി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന യു​വാ​ക്ക​ളെ ആ​ക്ര​മി​ച്ചു​കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. വ​ഴി​യി​ൽ നി​ന്ന യു​വാ​ക്ക​ളു​മാ​യി വാ​ക്​​ത​ർ​ക്കം ഉ​ണ്ടാ​വു​ക​യും തു​ട​ർ​ന്ന് ഇ​വ​ർ സം​ഘം​ചേ​ർ​ന്ന് ക​മ്പി​വ​ടി​യും മ​റ്റു​മാ​യി ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. പ​രാ​തി​യെ തു​ട​ർ​ന്ന് പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ജി​ബി​ൻ ജോ​സ​ഫ്, അ​ഖി​ൽ ലാ​ലി​ച്ച​ൻ, സ​ബ്ജി​ത് ബാ​ബു​രാ​ജ്, ബി​ബി​ൻ ആ​ന്റ​ണി എ​ന്നി​വ​രെ ക​ഴി​ഞ്ഞ ദി​വ​സം പി​ടി​കൂ​ടി​യി​രു​ന്നു. തു​ട​ര്‍ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വി​ഷ്ണു ഹ​രി​കു​മാ​റി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ​ക്ക് ക​റു​ക​ച്ചാ​ൽ സ്റ്റേ​ഷ​നി​ലും തൃ​ക്കൊ​ടി​ത്താ​നം സ്റ്റേ​ഷ​നി​ലും കൊ​ല​പാ​ത​ക​ശ്ര​മ​ത്തി​ന് കേ​സു​ണ്ട്. ക​റു​ക​ച്ചാ​ൽ എ​സ്.​എ​ച്ച്.​ഒ മ​ഹേ​ഷ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chingavanamAttempt to kill
News Summary - Arrest Made as Youth Allegedly Attempts Harm on Middle-Aged Man
Next Story