ഒറ്റപ്പെടൽ ഭീഷണിയിൽ അറയാഞ്ഞിലിമൺ
text_fieldsഎരുമേലി: കനത്തമഴയെ തുടർന്ന് പമ്പയാറ്റിൽ ജലനിരപ്പ് ഉയർന്നതോടെ അറിയാഞ്ഞിലിമൺ കോസ്വേയിൽ വെള്ളംകയറി. ഇതോടെ പ്രദേശം മണിക്കൂറുകളോളം ഒറ്റപ്പെട്ടു. രണ്ടുദിവസമായി പെയ്യുന്ന തോരാമഴയിൽ പമ്പ, അഴുത ആറുകളിൽ ജലനിരപ്പ് ഉയർന്നിരുന്നു. തിങ്കളാaഴ്ച രാവിലെയോടെയാണ് അറയാഞ്ഞിലിമൺ കോസ്വേയിൽ വെള്ളം കയറിയത്. ഒരുവശം പമ്പാനദിയും മറ്റ് മൂന്നുവശം ശബരിമല വനത്താലും ചുറ്റപ്പെട്ട പ്രദേശങ്ങളാണ് അറയാഞ്ഞിലിമണ്ണും കുരുമ്പൻമുഴിയും.
പമ്പാ നദിക്ക് കുറുകെ സ്ഥാപിച്ചിരിക്കുന്ന കോസ്വേകളാണ് ഇവിടങ്ങളിലെത്താനുള്ള ഏകമാർഗം. എന്നാൽ, ഉയരം കുറഞ്ഞ കോസ്വേ മഴക്കാലത്ത് മുങ്ങുകയും പ്രദേശങ്ങൾ ദിവസങ്ങളോളം ഒറ്റപ്പെടുകയും ചെയ്യും. ഉയരംകൂടിയ പാലം നിർമിക്കുക മാത്രമാണ് മഴക്കാലത്ത് പ്രദേശത്തെ ജനങ്ങൾക്കുണ്ടാകുന്ന ഒറ്റപ്പെടലിനുള്ള പരിഹാരം. അറയാഞ്ഞിലിമൺ പാലം ടെൻഡർ നടപടികളായതായി റാന്നി എം.എൽ.എ പ്രമോദ് നാരായൺ അറിയിച്ചു. 2.6 കോടി രൂപ ചെലവഴിച്ച് 1.8 മീറ്റർ വീതിയും 90 മീറ്റർ നീളവുമുള്ള പാലമാണ് നിർമിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

