Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅറവുപുഴ തൂക്കുപാലം...

അറവുപുഴ തൂക്കുപാലം അറ്റകുറ്റപ്പണി വീണ്ടും മുടങ്ങി

text_fields
bookmark_border
Aravupuzha suspension bridge
cancel

കോ​ട്ട​യം: ആ​റു​വ​ർ​ഷ​മാ​യി​ട്ടും അ​റ​വു​പു​ഴ തൂ​ക്കു​പാ​ല​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​തെ തി​രു​വാ​ർ​പ്പ്​ പ​ഞ്ചാ​യ​ത്ത്​ അ​ധി​കൃ​ത​ർ. മൂ​ന്നു​വ​ർ​ഷം കൂ​ടു​മ്പോ​ൾ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തേ​ണ്ട​താ​ണ്. പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ക്കാ​തെ കൃ​ത്യ​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്ത​ണ​മെ​ന്ന്​ നാ​ട്ടു​കാ​ർ. നേ​ര​ത്തേ തി​രു​വാ​ർ​പ്പ് പ​ഞ്ചാ​യ​ത്തും കോ​ട്ട​യം മു​നി​സി​പ്പാ​ലി​റ്റി​യും ത​മ്മി​ൽ പാ​ല​ത്തി​ന്‍റെ അ​വ​കാ​ശ​ത്തെ​ച്ചൊ​ല്ലി ത​ർ​ക്കം നി​ല​നി​ന്നി​രു​ന്നു.

ഇ​തി​ന്‍റെ പേ​രി​ൽ അ​റ്റ​കു​റ്റ​പ്പ​ണി വൈ​കി പാ​ലം അ​പ​ക​ട​ത്തി​ലാ​യ​തോ​ടെ ലീ​ഗ​ൽ സ​ർ​വി​സ​സ് അ​തോ​റി​റ്റി ഇ​ട​പെ​ട്ടു. പ​രി​ഹാ​ര​മാ​യി പാ​ണ​മ്പ​ടി പാ​ലം മു​നി​സി​പ്പാ​ലി​റ്റി​യും അ​റ​വു​പു​ഴ തൂ​ക്കു​പാ​ലം തി​രു​വാ​ർ​പ്പ് പ​ഞ്ചാ​യ​ത്തും ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ പ​ഞ്ചാ​യ​ത്ത് മൂ​ന്നു​ല​ക്ഷം മു​ട​ക്കി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി. ആ​റു​വ​ർ​ഷ​മാ​യി​ട്ടും തു​ട​ർ പ​ണി​ക​ൾ ഇ​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ്​ നാ​ട്ടു​കാ​ർ പ​രാ​തി​യു​മാ​യി എ​ത്തി​യ​ത്. 10 വ​ർ​ഷം മു​മ്പ്​ താ​ഴ​ത്ത​ങ്ങാ​ടി ബ​സ​പ​ക​ട​ത്തെ തു​ട​ർ​ന്ന് കു​മ്മ​നം-​താ​ഴ​ത്ത​ങ്ങാ​ടി ഭാ​ഗ​ത്തെ അ​പ​ക​ട​ക​ര​മാ​യ വ​ള്ള​യാ​ത്ര ഒ​ഴി​വാ​ക്കാ​നാ​ണ്​ തൂ​ക്കു​പാ​ലം നി​ർ​മി​ച്ച​ത്.

കെ​ൽ ക​മ്പ​നി​ക്കാ​യി​രു​ന്നു നി​ർ​മാ​ണ​ച്ചു​മ​ത​ല. മൂ​ന്നു​വ​ർ​ഷം കൂ​ടു​മ്പോ​ൾ റോ​പ് മു​റു​ക്കു​ക​യും പെ​യി​ന്‍റി​ങ്ങും അ​ട​ക്കം ചെ​യ്താ​ലേ പാ​ലം കേ​ടു​പാ​ടി​ല്ലാ​തെ നി​ല​നി​ൽ​ക്കൂ എ​ന്നാ​ണ് ക​മ്പ​നി നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി നി​ർ​മി​ച്ച പാ​ലം അ​പ​ക​ട​ത്തി​ൽ​പെ​ട്ടാ​ൽ മ​റ്റൊ​ന്ന് നി​ർ​മി​ക്കു​ക എ​ളു​പ്പ​മ​ല്ല. മാ​ത്ര​മ​ല്ല വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്കം നൂ​റു​ക​ണ​ക്കി​നു​പേ​ർ ദി​നം​പ്ര​തി യാ​ത്ര ചെ​യ്യു​ന്ന പാ​ലം അ​പ​ക​ട​ത്തി​ൽ​പെ​ട്ടാ​ൽ വ​ലി​യ ദു​ര​ന്തം സം​ഭ​വി​ക്കു​മെ​ന്നും നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aravupuzha suspension bridge
News Summary - Aravupuzha suspension bridge maintenance has been delayed again
Next Story