സംസ്ഥാനത്തെ നിയമനങ്ങൾ കോടതി നിരീക്ഷണത്തിൽ അന്വേഷിക്കണം -പി.കെ. കൃഷ്ണദാസ്
text_fieldsകോട്ടയം: സംസ്ഥാനത്ത് നടന്നിട്ടുള്ള നിയമന കുംഭകോണം കോടതി നിരീക്ഷണത്തിൽ അന്വേഷിക്കണമെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ആവശ്യപ്പെട്ടു. ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ സർക്കാറിന്റെ സ്വജന പക്ഷപാതത്തിനും അഴിമതിക്കുമെതിരെ നടത്തിയ ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ നടന്ന നിയമനങ്ങളിൽ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണം. സർവകലാശാല വിഷയത്തിൽ ഗവർണറും ബി.ജെ.പി യും പറയുന്നതാണ് ശരിയെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഹൈകോടതി വിധി യഥാർഥത്തിൽ എൽ.ഡി.എഫ് സർക്കാറിനെതിരെയുള്ള കുറ്റപത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ല പ്രസിഡന്റ് ലിജിൻ ലാൽ അധ്യക്ഷത വഹിച്ചു. കർഷക മോർച്ച ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. എസ്. ജയസൂര്യൻ, ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. നോബിൾ മാത്യു, ബി.ജെ.പി സംസ്ഥാന സമിതി അംഗങ്ങളായ ബി. രാധാകൃഷ്ണമേനോൻ, എൻ.കെ. ശശികുമാർ, കെ. ഗുപ്തൻ, മേഖല പ്രസിഡന്റ് എൻ. ഹരി, പി.കെ. രവീന്ദ്രൻ, ജില്ല ജനറൽ സെക്രട്ടറിമാരായ പി.ജി. ബിജു, എസ്. രതീഷ്, മേഖല ഭാരവാഹികളായ വി.എൻ. മനോജ്, ടി.എൻ. ഹരികുമാർ, എൻ.പി. കൃഷ്ണകുമാർ, കൃഷ്ണകുമാർ നീറിക്കാട് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

