Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅജ്ഞാത ജീവിയുടെ...

അജ്ഞാത ജീവിയുടെ ആക്രമണം വീണ്ടും; പാത്താമുട്ടത്ത്​ 1420 കോ​ഴികളെ കൊന്നു

text_fields
bookmark_border
അജ്ഞാത ജീവിയുടെ ആക്രമണം വീണ്ടും; പാത്താമുട്ടത്ത്​ 1420 കോ​ഴികളെ കൊന്നു
cancel

കോട്ടയം: ഇടവേളക്കുശേഷം പനച്ചിക്കാട് പഞ്ചായത്തിൽ വീണ്ടും അജ്ഞാത ജീവിയുടെ ആക്രമണം. കഴിഞ്ഞദിവസം പാത്താമുട്ടത്താണ്​ അജ്ഞാത ജീവിയെത്തിയത്​. ഇതി​െൻറ അക്രമത്തിൽ 1420 കോ​ഴികൾ ചത്തു. കഴിഞ്ഞ രാത്രിയിൽ പാത്താമുട്ടം കുഴിയാത്ത് മാത്യു.കെ. ഐപ്പി​െൻറ വീട്ടുമുറ്റത്തെ കോഴിക്കൂട്ടിലാണ് അജ്ഞാത ജീവിയുടെ ആക്രമണം ഉണ്ടായത്. വീടിന്​ മുന്നിലായിരുന്നു കൂട്​. രാത്രിയിൽ അസ്വാഭാവികമായ ശബ്​ദം കേട്ടിരുന്നെങ്കിലും ശ്രദ്ധിച്ചിരുന്നില്ല.

രാവിലെ നോക്കിയപ്പോഴാണ് കോഴിക്കൂടിനുള്ളിൽ കുഞ്ഞുങ്ങളും കോഴികളും ചത്തുകിടക്കുന്നത് കണ്ടത്. ചിലതി​െൻറ ശരീരത്തിൽ കടിച്ച പാടുകളുണ്ടായിരുന്നു.

തുടർന്ന്​ സ്​ഥലത്തെത്തിയ പഞ്ചായത്ത് അംഗങ്ങളും മൃഗാശുപത്രി അധികൃതരും നടത്തിയ പരിശോധനയിലാണ് അജ്ഞാത ജീവിയുടെ ആക്രമണത്തിലാണ് കോഴികൾ ചത്തതെന്ന്​ കണ്ടെത്തിയത്. അധികൃതർ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.

പനച്ചിക്കാട് വെറ്റിനറി സർജൻ ഡോ.സരിത മാനസിയുടെ നേതൃത്വത്തിൽ കോഴിയുടെ ജഡം പോസ്​റ്റ്​മോർട്ടം നടത്തി. സംഭവത്തിൽ ജില്ല മൃഗസംരക്ഷണ വകുപ്പ് ഓഫിസിലും എരുമേലി ഫോറസ്​റ്റ്​ റേഞ്ച് ഓഫിസിലും ഉടമ മാത്യു കെ.ഐപ്പ് പരാതി നൽകിയിട്ടുണ്ട്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സ്​ഥലം സന്ദർശിച്ചു.

നേരത്തേ പനച്ചിക്കാട് പഞ്ചായത്തിലെ കുഴിമറ്റം മൈലാടുംകുന്ന് ഭാഗത്ത്​ അജ്ഞാത ജീവി അക്രമം നടത്തിയിരുന്നു. 12 ആടുകളെയും നിരവധി കോഴികളെയും ഇത്​ കൊന്നിരുന്നു. ഇതിനെ പിടികൂടാൻ വനംവകുപ്പ്​ അധികൃതർ സ്​ഥലത്ത്​ എത്തി കൂട്​ സ്​ഥാപിക്കുകയും ചെയ്​തു. പിന്നീട്​ ഈ ഭാഗത്തുനിന്ന്​ കാട്ടുപൂച്ചയെ കണ്ടെത്തിയിരുന്നു. എന്നാൽ, കാട്ടുപൂച്ചയല്ല അക്രമത്തിന്​ പിന്നിലെന്നായിരുന്നു നാട്ടുകാരുടെ നിലപാട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Anonymous creature
News Summary - Anonymous creature in kottayam
Next Story