Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവട്ടച്ചാൽപ്പടി...

വട്ടച്ചാൽപ്പടി അംഗൻവാടിക്ക് വാടക കെട്ടിടങ്ങളിൽനിന്ന് മാറാൻ കാൽനൂറ്റാണ്ടിന്റെ കാത്തിരിപ്പ്

text_fields
bookmark_border
വട്ടച്ചാൽപ്പടി അംഗൻവാടിക്ക് വാടക കെട്ടിടങ്ങളിൽനിന്ന് മാറാൻ കാൽനൂറ്റാണ്ടിന്റെ കാത്തിരിപ്പ്
cancel

ചങ്ങനാശ്ശേരി: കാൽനൂറ്റാണ്ടായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന തെങ്ങണ വട്ടച്ചാൽപ്പടി അംഗൻവാടിക്ക് സ്വന്തം കെട്ടിടം നിർമിക്കാൻ സ്ഥലം ലഭിക്കുന്നതിന് സുമനസ്സുകളുടെ സഹായം തേടുന്നു. മാടപ്പള്ളി പഞ്ചായത്ത് 21ാം വാർഡ് വട്ടച്ചാൽപടിയിലെ 19ാം നമ്പർ അംഗൻവാടിക്കാണ് സ്ഥലം വേണ്ടത്. സുമനസ്സുള്ള വീട്ടുകാർ നൽകിയ ചെറിയ ഷെഡിലാണ് നിലവിൽ അംഗൻവാടിയുടെ പ്രവർത്തനം.

കുരുന്നുകൾക്ക് പഠിക്കാനും കളിക്കാനും ഉറങ്ങാനും ആവശ്യത്തിന് സ്ഥലമില്ല. ഭക്ഷണം തയാറാക്കുന്ന അടുക്കളയിൽനിന്നുതിരിയാൻ ഇടമില്ല. 14 കുട്ടികളാണ് ആദ്യമുണ്ടായിരുന്നത്. സ്ഥലപരിമിതി കാരണം രണ്ട് ബാച്ചുകളാക്കി മാറ്റി. കുട്ടികൾ ഇപ്പോൾ ഏഴായി കുറഞ്ഞു. കുട്ടികളെ അയക്കാൻ മാതാപിതാക്കൾക്ക് താൽപര്യമുണ്ടെങ്കിലും സ്ഥലപരിമിതി തടസ്സമാകുന്നു. നിലവിലെ വാടക കെട്ടിടത്തിൽ അംഗൻവാടി പ്രവർത്തിക്കാൻ തുടങ്ങിയിട്ട് അഞ്ച് വർഷമായി.

ഇവിടെ ഡി.വൈ.എഫ്‌.ഐ ബിരിയാണി ചലഞ്ച് നടത്തിയാണ് താൽക്കാലിക സൗകര്യങ്ങൾ ഒരുക്കിയത്. അതിനു മുമ്പ് 25 വർഷം മറ്റു വാടക കെട്ടിടങ്ങളിലായിരുന്നു പ്രവർത്തനം. നിലവിൽ അംഗൻവാടിക്കായി വട്ടച്ചാൽപടിയിലോ സമീപത്തോ മൂന്ന് സെന്‍റ് സ്ഥലമാണ് വേണ്ടത്. വാർഡ് മെമ്പർ വി.കെ. നിഷാദിന്‍റെ നേതൃത്വത്തിൽ ഇതിനുള്ള ശ്രമങ്ങൾ നടന്നുവരുകയാണ്.

എന്നാൽ പ്രദേശത്ത് ഉയർന്ന സ്ഥലവില തിരിച്ചടിയാണ്. സൗജന്യമായി സ്ഥലം സംഭാവന ചെയ്യാൻ താൽപര്യമുള്ളവർക്ക് ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കാം. സ്ഥലം ലഭിച്ചാൽ ജില്ല പഞ്ചായത്ത് പ്രസിഡന്‍റിന്‍റെയും എം.എൽ.എയുടെയും സഹകരണത്തിൽ അംഗൻവാടിക്ക് പുതിയ കെട്ടിടം നിർമിക്കാനാവുമെന്ന് വാർഡ് മെംബർ വി.കെ. നിഷാദ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam Newsanganwadirented buildings
News Summary - Anganwadi waits for a quarter of a century to move out of rented buildings
Next Story