Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമൃത് ഭാരത് എക്സ്പ്രസുകൾക്ക് സ്വീകരണം

text_fields
bookmark_border
തിരുവനന്തപുരം - ചെർലാപ്പള്ളി (ഹൈദരാബാദ്), നാഗർകോവിൽ - മംഗളൂരു എന്നിവയാണ് എക്സ്പ്രസ് ട്രെയിനുകൾ
അമൃത് ഭാരത് എക്സ്പ്രസുകൾക്ക് സ്വീകരണം
cancel
Listen to this Article

കോട്ടയം: പുതുതായി ആരംഭിച്ച തിരുവനന്തപുരം - ചെർലാപ്പള്ളി (ഹൈദരാബാദ്), നാഗർകോവിൽ - മംഗളൂരു അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾക്ക് കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഫ്രാൻസിസ് ജോർജ് എം.പി., തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.

നഗരസഭ ചെയർമാൻ എം.പി. സന്തോഷ് കുമാർ, കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എ.കെ. ജോസഫ്, സെൻട്രൽ ട്രാവൻകൂർ റബർ ഗ്രോവേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് ജോജി വാളിപ്ലാക്കൽ, സ്റ്റേഷൻ മാനേജർ പി.ജി. വിജയകുമാർ, ഡെപ്യൂട്ടി സ്റ്റേഷൻ മാനേജർ മാത്യു ജോസഫ് എന്നിവരും പങ്കെടുത്തു.

പുതിയ ട്രെയിനുകൾക്ക് കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കുന്ന കാര്യം കേന്ദ്ര റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ഫ്രാൻസിസ് ജോർജ് എം.പി. പറഞ്ഞു. ഏറ്റുമാനൂർ, കുറുപ്പന്തറ, വൈക്കം റോഡ്, പിറവം റോഡ്, മുളന്തുരുത്തി, തൃപ്പൂണിത്തുറ എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചാലേ യാത്ര ദുരിതത്തിന് പരിഹാരമാവൂ. പുതിയ മംഗളൂരു എക്സ്പ്രസ് ട്രെയിൻ ബംഗളൂരുവിലേക്ക് നീട്ടണം. കേരളത്തിൽനിന്ന് ബംഗളൂരുവിലേക്കാണ് കൂടുതൽ യാത്രാക്ലേശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Amrit Bharat Expresses welcomed
Next Story