ഓൾ കേരള പോളിടെക്നിക് ഗെയിംസ് മത്സരം
text_fieldsഓൾ കേരള പോളിടെക്നിക് ഗെയിംസ് മത്സരങ്ങളിൽ വോളിബാൾ ചാമ്പ്യൻഷിപ് നേടിയ
കോഴിക്കോട് കേരള ഗവ. പോളിടെക്നിക് ടീമിന് ട്രോഫി സമ്മാനിക്കുന്നു
കോട്ടയം: ഓൾ കേരള പോളിടെക്നിക് ഗെയിംസ് മത്സരങ്ങൾ നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ എം.ജി സർവകലാശാല ഫിസിക്കൽ എജുക്കേഷൻ ഡയറക്ടർ പ്രഫ. ഡോ. ബിനു ജോർജ് വർഗീസ് ഉദ്ഘാടനം ചെയ്തു.
കോട്ടയം ഗവ. പോളിടെക്നിക് കോളജ് പ്രിൻസിപ്പൽ ഡോ. എൻ.ഡി. ആഷ അധ്യക്ഷത വഹിച്ചു. ഷിബു ഗണേഷ്, വി. അനിൽ, മുഹമ്മദ് ഷിജു, നെഗുൽ ബ്രൈറ്റ് എന്നിവർ സംസാരിച്ചു.
കോട്ടയം ഗവ. പോളിടെക്നിക് കോളജാണ് ആതിഥേയർ. ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപിൽ എടവണ്ണ ഓർഫനേജ് പോളിടെക്നിക് ഒന്നാംസ്ഥാനവും മട്ടന്നൂർ ഗവ. പോളിടെക്നിക് രണ്ടാംസ്ഥാനവും ആലപ്പുഴ കാർമൽപോളി മൂന്നാംസ്ഥാനവും നേടി. ഓർഫനേജ് പോളിടെക്നിക്കിലെ പി.വി. ഭവിത്ത് ആണ് മികച്ച കളിക്കാരൻ. അമലഗിരി ബി.കെ കോളജ് പ്രിൻസിപ്പൽ ഡോ. മിനി തോമസ് സമ്മാനവിതരണം നടത്തി.
ഷട്ടിൽ ബാഡ്മിന്റൺ മത്സരങ്ങളിൽ വനിതവിഭാഗത്തിൽ നെടുമങ്ങാട് ഗവ. പോളിടെക്നിക് കോളജ്, പയ്യന്നൂർ റസിഡൻഷ്യൽ വിമൺ പോളിടെക്നിക്, കായംകുളം ഗവ. വിമൺ പോളിടെക്നിക് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. മികച്ച കളിക്കാരിയായി നെടുമങ്ങാട് പോളിയിലെ ബി. അനന്യ തെരഞ്ഞെടുക്കപ്പെട്ടു. പുരുഷവിഭാഗം മത്സരങ്ങളിൽ തൃശൂർ എം.ടി.ഐ, നോർത്ത് പറവൂർ കൂറ്റുക്കാരൻ പോളിടെക്നിക്, പെരിന്തൽമണ്ണ ഗവ. പോളിടെക്നിക് എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. എം.ടി.ഐയിലെ വസുദേവ് മികച്ച കളിക്കാരനായി. കോട്ടയം ബസേലിയസ് കോളജ് പ്രിൻസിപ്പൽ ഡോ. ബിജു തോമസ് സമ്മാനവിതരണം നടത്തി.
വോളിബാൾ ചാമ്പ്യൻഷിപിൽ കോഴിക്കോട് കേരള ഗവ. പോളിടെക്നിക് കോളജ് ചാമ്പ്യൻമാരായി. ഏരീസ് അട്ടപ്പാടി രണ്ടാം സ്ഥാനവും ആലപ്പുഴ കാർമൽ പോളി മൂന്നാംസ്ഥാനവും നേടി. കോഴിക്കോട് പോളിയിലെ തൃഷ്ണജിത്ത് ബെസ്റ്റ് അറ്റാക്കറായും അർജുൻ ദേവ് ബെസ്റ്റ് സെറ്ററായും ഏരീസ് അട്ടപ്പാടിയിലെ അശ്വിനെ ബെസ്റ്റ് പെർഫോമറായും തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

