റോഡരികിൽ മദ്യം വിറ്റയാൾ അറസ്റ്റിൽ
text_fieldsവിശ്വംഭരൻ
കോട്ടയം: റോഡരികിൽ മദ്യ വിൽപന നടത്തുന്നതിനിടെ മധ്യവയസ്കൻ അറസ്റ്റിൽ. പരിപ്പ് മണലേൽചിറ വീട്ടിൽ വിശ്വംഭരനെയാണ് (52) കോട്ടയം എക്സൈസ് സർക്കിൾ ഓഫിസിലെ പ്രിവന്റീവ് ഓഫിസർ ആനന്ദരാജയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വ്യാഴാഴ്ച രാവിലെ പരിപ്പ് തൊള്ളായിരംചിറ റോഡിൽനിന്നാണ് പിടികൂടിയത്.
5.500 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവും മദ്യം വിറ്റ വകയിൽ ലഭിച്ച 650 രൂപയും കണ്ടെടുത്തു. ബാലചന്ദ്രൻ, പ്രിവന്റീവ് ഓഫിസർ ഗ്രേഡ് അജിത്ത് കുമാർ, ഡ്രൈവർ അനസ്മോൻ, വനിത സിവിൽ എക്സൈസ് ഓഫിസർ വിജയരശ്മി എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

