'അടിച്ച്' ഓടിച്ചാൽ പിടിവീഴും: ആൽകോ സ്കാൻ വാൻ കോട്ടയത്തെത്തി
text_fieldsആൽകോ സ്കാൻ വാൻ ജില്ല പൊലീസ് മേധാവി കെ. കാർത്തിക് ഫ്ലാഗ് ഓഫ് ചെയ്യുന്നു
കോട്ടയം: മദ്യപിച്ച് വാഹനം ഉപയോഗിക്കുന്നവരെ കണ്ടെത്താനുള്ള ആൽകോ സ്കാൻ വാൻ കോട്ടയത്തെത്തി. മദ്യവും മറ്റ് ലഹരി പദാർഥങ്ങളും ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ ശാസ്ത്രീയമായി കണ്ടെത്താനുള്ള മൊബൈൽ സംവിധാനമാണിത്.
വാഹന പരിശോധന സമയത്ത് ഡ്രൈവര്‍ മദ്യമോ മറ്റ് ലഹരി വസ്തുകളോ ഉപയോഗിച്ചിട്ടുണ്ടോയെന്ന് ആശുപത്രിയിൽ കൊണ്ടുപോകാതെ ഇതിലൂടെ അറിയാൻ കഴിയും. മദ്യപിച്ചവരെ തിരിച്ചറിയാൻ കഴിയുമായിരുന്നെങ്കിലും മറ്റ് ലഹരി ഉപയോഗിക്കുന്നവരെ വേഗത്തിൽ കണ്ടെത്താൻ കഴിയുമായിരുന്നില്ല. ഇതിലെ പരിശോധനയിൽ ഏത് ലഹരി ഉപയോഗിച്ചവരെയും കണ്ടെത്താൻ കഴിയുമെന്നതാണ് ഗുണം. ഉമിനീര് പരിശോധിച്ച് നിമിഷങ്ങള്‍ക്കകം തന്നെ ഉപയോഗിച്ച ലഹരി പദാര്‍ഥത്തെ തിരിച്ചറിയാൻ കഴിയുന്ന സംവിധാനമാണുള്ളത്ആൽകോ സ്കാൻ വാനിെൻറ കോട്ടയത്തെ പ്രവര്‍ത്തനോദ്ഘാടനം ഗാന്ധിസ്ക്വയറിന് സമീപം ജില്ല പൊലീസ് മേധാവി കെ. കാർത്തിക് ഫ്ലാഗ് ഓഫ് ചെയ്ത് നിര്‍വഹിച്ചു. ലഹരിവസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി നൂതന സാങ്കേതിക വിദ്യയാണ് സജ്ജമാക്കിയിരിക്കുന്നത്. ജില്ലയില്‍ വിവിധ സ്ഥലങ്ങളിലായി ഈ മാസം 22വരെ വാഹനം പരിശോധന നടത്തും.

