Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാടുമൂടി വൈക്കം...

കാടുമൂടി വൈക്കം തോട്ടുവക്കത്തെ ആഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ വളപ്പ്

text_fields
bookmark_border
കാടുമൂടി വൈക്കം തോട്ടുവക്കത്തെ ആഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ വളപ്പ്
cancel
camera_alt

വൈക്കം അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ വളപ്പിൽ കാടുമൂടിയ യന്ത്രങ്ങൾ

വൈക്കം: തോട്ടുവക്കത്തെ അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ വക കെട്ടിടവും ഉപകരണങ്ങളും പരിതാപകരമായ അവസ്ഥയിലെന്ന് റിപ്പോർട്ട്. കർഷക ക്ഷേമം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ സർക്കാർ ആരംഭിച്ച ഈ സ്ഥാപനം ഇപ്പോൾ അനാഥമായിക്കിടക്കുകയാണ്. തലയാഴം, വൈക്കം, വെച്ചൂർ മേഖലകളിലെ കർഷകർക്ക് മെതിയന്ത്രം, ടില്ലർ തുടങ്ങിയ കാർഷിക ഉപകരണങ്ങൾ ഇവിടെനിന്ന് നൽകിയിരുന്നു. എന്നാൽ, ഒരു സുപ്രഭാതത്തിൽ ഓഫിസിന്‍റെ പ്രവർത്തനം നിലച്ചു. കൂടാതെ, ജീവനക്കാർ തിരിമറികൾ നടത്തിയെന്ന ആരോപണം ഉയർന്നു. ചില രാഷ്ട്രീയ പാർട്ടികളും ഇതിന് പിന്നിൽ പ്രവർത്തിച്ചതായി കർഷകർ പറയുന്നു.

വർഷങ്ങളായി പ്രവർത്തിപ്പിക്കാത്ത യന്ത്രങ്ങളും വാഹനങ്ങളും കാടുമൂടിയതോടെ ഒാഫിസ് വളപ്പ് ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറി. വളപ്പിലെ ചുറ്റുമതിൽ ഇടി‍യുകയും ചെയ്തു. സ്ഥാപനത്തിന്‍റെ ശോച്യാവസ്ഥക്ക് അടിയന്തര പരിഹാരം കാണണമെന്ന ആവശ്യപ്പെട്ട് നഗരസഭ ചെയർമാന്‍റെ നേതൃത്വത്തിൽ കൃഷി വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaikomlocalnewsKottayam
News Summary - Agro Industries Corporation plot at Vaikom Thottuvakkath overgrown with weeds/bushes
Next Story