
പൊലീസ് സ്റ്റേഷനില്‍ അഡീഷനല്‍ എസ്.ഐയും വനിതാ പൊലീസും തമ്മിൽ കൈയാങ്കളി; നടപടിക്ക് സാധ്യത
text_fieldsപള്ളിക്കത്തോട്: പൊലീസ് സ്റ്റേഷനില്‍ അഡീഷനല്‍ എസ്.ഐയും വനിതാ പൊലീസും തമ്മിലുള്ള തര്‍ക്കവും കൈയാങ്കളിയും സംബന്ധിച്ച് വകുപ്പുതല അന്വേഷണം ആരംഭിച്ചു. ജില്ല പൊലീസ് മേധാവിയുടെ നിർദേശത്തെ തുടര്‍ന്ന് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായാണ് സൂചന.
ഞായറാഴ്ച രാവിലെ പള്ളിക്കത്തോട് പൊലീസ് സ്റ്റേഷനിലായിരുന്നു സംഭവം. വനിത പൊലീസുകാരിയുടെ ഫോണിലേക്ക് അഡീഷനല്‍ എസ്.ഐ സന്ദേശം അയച്ചെന്നാണ് ആരോപണം. ഇതിനേത്തുടര്‍ന്നുണ്ടായ തര്‍ക്കം കൈയാങ്കളിയുടെ വക്കിലെത്തി. സംഭവത്തെക്കുറിച്ച് സ്പെഷല്‍ ബ്രാഞ്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കിയതായി സൂചനയുണ്ട്.
നിയമപാലനരംഗത്ത് പ്രധാന സ്ഥാനം വഹിക്കുന്ന പൊലീസ് ഉദ്യോഗസ്ഥെൻറ ഭാഗത്തുനിന്നുണ്ടായ അച്ചടക്കരാഹിത്യത്തെ ആഭ്യന്തരവകുപ്പ് ഗൗരവമായിട്ടാണ് കാണുന്നത്. പുതുവത്സര തലേന്ന് രാത്രി വാഴൂര്‍ പേഴത്തുങ്കല്‍ തകടിയില്‍ കടയില്‍ സാധനം വാങ്ങാനെത്തിയവരെ ഒരു പ്രകോപനവുമില്ലാതെ ഇതേ അഡീഷനല്‍ എസ്.ഐ മർദിച്ചതായി നാട്ടുകാര്‍ പരാതി ഉന്നയിച്ചിരുന്നു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ജില്ല പൊലീസ് മേധാവിക്കും പ്രദേശവാസികൾ നല്കിയ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടയിലാണ് പുതിയ സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
