കള്ളനോട്ടുകേസില്‍ ഒളിവിലിരുന്ന പ്രതി പിടിയിൽ
text_fieldsഷിബു
കോട്ടയം: കള്ളനോട്ടുകേസില്‍ വർഷങ്ങളായി ഒളിവിലായിരുന്ന പ്രതിയെ കോട്ടയം ക്രൈംബ്രാഞ്ച് പിടികൂടി. തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി പുത്തന്‍വിള വീട്ടില്‍ ഷിബുവിനെയാണ് (44) അറസ്റ്റ് ചെയ്തത്. 100 രൂപയുടെ 17 കള്ളനോട്ടുമായി 2000ത്തിലാണ് ഷിജു അടക്കമുള്ള പ്രതികൾ അറസ്റ്റിലായത്. ചങ്ങനാശ്ശേരി പൊലീസ് പിടികൂടിയ കേസില്‍ ഷിജു രണ്ടാം പ്രതിയായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി ഒളിവില്‍ പോവുകയായിരുന്നു.
തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചത്. ചൊവ്വാഴ്ച തിരുവനന്തപുരം കരിയാട് ഭാഗത്തുനിന്നുമാണ് പിടികൂടിയത്. കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി ജോണ്‍ കുട്ടിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിവൈ.എസ്.പി നിസാമുദ്ദീന്റെ നിര്‍ദേശപ്രകാരം ക്രൈംബ്രാഞ്ച് ഡിറ്റക്ടിവ് ഇന്‍സ്പെക്ടര്‍ ജോയി മാത്യു, എ.എസ്.ഐമാരായ വി.ആര്. അനില്‍കുമാര്‍, ജിജി ജോസ്, പി.ആര്. സുനില്‍ കുമാര്‍, പി.എ. സാബു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

