മോഷണമടക്കം നിരവധി കേസുകളിലെ പ്രതി അറസ്റ്റിൽ
text_fieldsകോട്ടയം: വീട് കുത്തിത്തുറന്നുള്ള മോഷണമടക്കം നിരവധി കേസുകളിലെ പ്രതി അറസ്റ്റിൽ. ആലപ്പുഴ കനകക്കുന്ന് പട്ടോളി മാർക്കറ്റിന് സമീപം പെരുമന പുതുവൽ വീട്ടിൽ സുധീഷ് കുമാറിനെയാണ് (41) കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ 2021ൽ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തുകയും തുടര്‍ന്ന് പൊലീസ് ഇയാളെ പിടികൂടുകയും ചെയ്തിരുന്നു. പിന്നീട് കോടതിയിൽനിന്ന് ജാമ്യത്തിലിറങ്ങിയ ഇയാൾ ഒളിവിലാിരുന്നു. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ വിവിധ കേസുകളില്‍ ഒളിവിൽ കഴിയുന്ന പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കിയതിനൊടുവിൽ ഇയാളെ പേരൂരില്‍നിന്ന് പിടികൂടുകയായിരുന്നു.
ഇയാൾക്ക് ആലപ്പുഴ, കോട്ടയം ജില്ലകളിലായി നിരവധി മോഷണക്കേസുകൾ നിലവിലുണ്ട്. ഒരു സ്ഥലത്ത് സ്ഥിരമായി താമസിക്കാതെ മാറിമാറിത്താമസിക്കുന്ന ഇയാള്‍ അവിടെനിന്നും മോഷണം നടത്തി കടന്നുകളയുകയാണ് പതിവെന്നും പൊലീസ് പറഞ്ഞു.

