Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപൈ​​ങ്ങ​​ന​ വ​ള​വി​ൽ ...

പൈ​​ങ്ങ​​ന​ വ​ള​വി​ൽ അ​​പ​​ക​​ടം തു​​ട​​ർ​​ക്ക​​ഥ

text_fields
bookmark_border
പൈ​​ങ്ങ​​ന​ വ​ള​വി​ൽ   അ​​പ​​ക​​ടം തു​​ട​​ർ​​ക്ക​​ഥ
cancel
camera_alt

പൈ​ങ്ങ​നയി​ലെ അ​പ​ക​ട വ​ള​വ്

മു​ണ്ട​ക്ക​യം: ദേ​​ശീ​​യ​​പാ​​ത​​യി​​ൽ മു​​ണ്ട​​ക്ക​​യം പൈ​​ങ്ങ​​ന വൈ.​​എം.​​സി.​​എ​ക്കു സ​​മീ​​പ​​ത്തെ കൊ​​ടും​​വ​​ള​​വി​​ൽ അ​​പ​​ക​​ട​​ങ്ങ​​ൾ തു​​ട​​ർ​​ക്ക​​ഥ​​യാ​​കു​​ന്നു. ക​​ഴി​​ഞ്ഞ ഒ​​രു മാ​​സ​​ത്തി​​നി​​ടെ ചെ​​റു​​തും വ​​ലു​​തു​​മാ​​യ ആ​​റോ​​ളം അ​​പ​​ക​​ട​​ങ്ങ​​ളാ​​ണ് ഇ​​വി​​ടെ ഉ​​ണ്ടാ​​യ​ത്. ബി​​വ​​റേ​​ജ് പ​​ടി​​ക്കും വൈ.​​എം.​​സി.​​എ​ക്കും ഇ​​ട​​യി​​ലു​​ള്ള കൊ​​ടും​​വ​​ള​​വി​​ലാ​​ണ് അ​​പ​​ക​​ട​​ങ്ങ​​ൾ കൂ​​ടു​​ന്ന​ത്.

കൊ​​ടും​​വ​​ള​​വി​​ൽ വേ​​ഗ​​ത്തി​​ൽ വ​​രു​​ന്ന വാ​​ഹ​​ന​​ങ്ങ​​ൾ സ​​മീ​​പ​​ത്തെ വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലേ​​ക്ക് തി​​രി​​ഞ്ഞു​​ക​​യ​​റു​​മ്പോ​​ൾ എ​​തി​​ർ​​ദി​​ശ​​യി​​ൽ വ​​രു​​ന്ന വാ​​ഹ​​ന​​ങ്ങ​​ളു​​മാ​​യി കൂ​​ട്ടി​​യി​​ടി​​ച്ചാ​​ണ് അ​​പ​​ക​​ടം ന​​ട​​ക്കു​​ന്ന​ത്. ബി​​വ​​റേ​​ജ് ക​​വ​​ല മു​​ത​​ൽ മം​​ഗ​​ലം​ കോ​​ള​​നി റോ​​ഡ് തു​​ട​​ങ്ങു​​ന്നി​​ടം വ​​രെ ഇ​​രു​​വ​​ശ​​ങ്ങ​​ളി​​ലും യാ​​തൊ​​രു നി​​യ​​ന്ത്ര​​ണ​​വു​മി​​ല്ലാ​​തെ​​യാ​​ണ് വാ​​ഹ​​ന​​ങ്ങ​​ൾ പാ​​ർ​​ക്ക് ചെ​​യ്യു​​ന്ന​​ത്. ടൂ​​റി​​സ്റ്റ് ബ​​സ് അ​​ട​​ക്ക​​മു​​ള്ള വ​​ലി​​യ വാ​​ഹ​​ന​​ങ്ങ​​ൾ റോ​​ഡി​​ന്‍റെ വ​​ശ​​ങ്ങ​​ളി​​ൽ പാ​​ർ​​ക്ക് ചെ​​യ്യു​​ന്ന​​തും ഇ​​രു​​ച​​ക്ര വാ​​ഹ​​ന​​ങ്ങ​​ൾ അ​​ട​​ക്ക​​മു​​ള്ള​​വ​​യു​​ടെ അ​​മി​​ത വേ​​ഗ​​വും അ​​പ​​ക​​ട​​ങ്ങ​​ൾ വ​​ർ​​ധി​​പ്പി​​ക്കു​​ന്നു​ണ്ട്.

പ​​തി​​വാ​​യി അ​​പ​​ക​​ടം ന​​ട​​ക്കു​​ന്ന ഈ ​​ഭാ​​ഗ​​ങ്ങ​​ളി​​ൽ റോ​​ഡി​​ന്‍റെ ഇ​​രു​​വ​​ശ​​ങ്ങ​​ളി​​ലെ​​യും അ​​ന​​ധി​​കൃ​​ത വാ​​ഹ​​ന പാ​​ർ​​ക്കി​ങ്​ ഒ​​ഴി​​വാ​​ക്കു​​ന്ന​​തോ​​ടൊ​​പ്പം സു​​ര​​ക്ഷ ​ബോ​​ർ​​ഡു​​ക​​ളും സ്ഥാ​​പി​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യം ശ​​ക്ത​​മാ​​വു​​ക​​യാ​​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:roadkottaymAccidents
News Summary - Accident at the bend in Paingana Continued story
Next Story