Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒളിവിൽ കഴിഞ്ഞ മോഷ്ടാവ് പിടിയിൽ

text_fields
bookmark_border
ഒളിവിൽ കഴിഞ്ഞ മോഷ്ടാവ് പിടിയിൽ
cancel
camera_alt

സി​ദ്ദീ​ഖ്

കോട്ടയം: ഒളിവിൽ കഴിഞ്ഞിരുന്ന മോഷ്ടാവ് അറസ്റ്റിൽ. അഗളി പുഞ്ചിക്കൽ സിദ്ദീഖിനെയാണ് (52) കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിൽനിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച് കടക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണ്.

കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ മറ്റൊരു കേസില്‍ ജാമ്യത്തിൽ ഇറങ്ങിയതിന് ശേഷം കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്നതിനെ തുടർന്ന് കോടതി ഇയാളുടെ ജാമ്യം റദ്ദാക്കുകയും വാറന്‍റ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇയാൾക്കെതിരെ ആലപ്പുഴ, എറണാകുളം, വയനാട് എന്നീ ജില്ലകളിലായി നിരവധി മോഷണ കേസുകൾ നിലവിലുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - absconding thief was arrested
Next Story