Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതുടർക്കഥയായി...

തുടർക്കഥയായി ക്ഷേത്രങ്ങളിലെ മോഷണ പരമ്പര

text_fields
bookmark_border
തുടർക്കഥയായി ക്ഷേത്രങ്ങളിലെ മോഷണ പരമ്പര
cancel

കോ​ട്ട​യം: ന​ഗ​ര​പ​രി​ധി​യി​ലെ ക്ഷേ​ത്ര​ങ്ങ​ളി​ലെ മോ​ഷ​ണം തു​ട​ർ​ക്ക​ഥ​യാ​കു​ന്നു. തി​രു​ന​ക്ക​ര തൃ​ക്കോ​വി​ൽ മ​ഹാ​വി​ഷ്ണു ക്ഷേ​ത്രം, ചെ​റു​വ​ള്ളി​ക്കാ​വ് ദേ​വീ​ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് തു​ട​ർ​ച്ച​യാ​യി മോ​ഷ​ണം ന​ട​ന്ന​ത്​.ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 9.30നും ​പു​ല​ർ​ച്ച അ​ഞ്ചി​നു​മി​ട​യി​ലാ​ണ് തൃ​ക്കോ​വി​ൽ ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി ത​ക​ർ​ത്ത് മോ​ഷ​ണം ന​ട​ന്ന​ത്.

ക്ഷേ​ത്ര മ​തി​ൽ​ക്കെ​ട്ടി​നു​ള്ളി​ലെ കാ​ണി​ക്ക​വ​ഞ്ചി​ക​ളു​ടെ താ​ഴ്​ ത​ക​ർ​ന്ന നി​ല​യി​ലാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച ചെ​റു​വ​ള്ളി​ക്കാ​വ് ക്ഷേ​ത്ര​ത്തി​ലും മോ​ഷ​ണ​ശ്ര​മം ന​ട​ന്നു. ഒ​രു​മാ​സം മു​മ്പും ആ​റു​മാ​സം മു​മ്പും സ​മാ​ന​രീ​തി​യി​ൽ ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം ന​ട​ന്നി​രു​ന്നു. പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും വി​ര​ല​ട​യാ​ള വി​ദ​ഗ്​​ധ​രെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തു​മ​ല്ലാ​തെ ഇ​തു​വ​രെ മോ​ഷ്ടാ​വി​നെ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.

തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന മോ​ഷ​ണം ത​ട​യാ​ൻ​ വേ​ണ്ട ന​ട​പ​ടി ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ളും സ്വീ​ക​രി​ച്ചി​ട്ടി​ല്ല.സി.​സി ടി.​വി കാ​മ​റ പോ​ലെ​യു​ള്ള സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ൾ ഇ​വി​ടെ​യി​ല്ലാ​ത്ത​ത്​ മോ​ഷ്ടാ​ക്ക​ൾ​ക്ക്​ അ​നു​ഗ്ര​ഹ​മാ​കു​ക​യാ​ണ്. തു​ട​ർ​ച്ച​യാ​യ മോ​ഷ​ണം ത​ട​യാ​ൻ ​ വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ്​ ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.

Show Full Article
TAGS:temple theft 
News Summary - A series of thefts in temples
Next Story