നിയന്ത്രണം വിട്ട കാറിടിച്ച് സൈക്കിൾ യാത്രികനായ മധ്യവയസ്ക്കന് ഗുരുതര പരിക്ക്
text_fieldsതിരുവല്ല: തിരുവല്ല മാർക്കറ്റ് ജങ്ഷന് സമീപം നിയന്ത്രണം വിട്ട കാറിടിച്ച് സൈക്കിൾ യാത്രികനായ മധ്യവയസ്ക്കന് ഗുരുതര പരിക്ക്. നിയന്ത്രണം വിട്ട കാർ വൈദ്യുത പോസ്റ്റിലിടിച്ച ശേഷം നിർമാണം പുരോഗമിക്കുന്ന ഓടയിലേക്ക് മറിഞ്ഞു. റോഡരികിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറും ഇടിച്ചു തകർത്തു.
സൈക്കിൾ യാത്രക്കാരനായിരുന്ന പാലിയേക്കര നെടുംമ്പള്ളിൻ സതീഷി (50) നാണ് പരിക്കേറ്റത്. ഇരുകാലുകൾക്കും ഗുരുതര പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ട കാർ ഓടിച്ചിരുന്ന കുന്നന്താനം പാലയ്ക്കാത്തകിടി കൊട്ടാരത്തിൽ വീട്ടിൽ കെ.ടി വർഗീസ് (70) പരിക്കേൽക്കാതെ രക്ഷപെട്ടു.
ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആയിരുന്നു അപകടം. തിരുവല്ല ഭാഗത്ത് നിന്നും മാർക്കറ്റ് ജംഗ്ഷൻ ഭാഗത്തേക്ക് വന്ന വാഗൺ ആർ കാറാണ് അപകടത്തിൽപ്പെട്ടത്. തിരുവല്ല പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.