Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഒഴിവായത്​ വൻദുരന്തം:...

ഒഴിവായത്​ വൻദുരന്തം: ഡ്രൈവർക്ക് നെഞ്ചുവേദന; സ്വകാര്യ ബസ് ഡിവൈഡറിൽ ഇടിച്ചുകയറി

text_fields
bookmark_border
ഒഴിവായത്​ വൻദുരന്തം: ഡ്രൈവർക്ക് നെഞ്ചുവേദന; സ്വകാര്യ ബസ് ഡിവൈഡറിൽ ഇടിച്ചുകയറി
cancel
camera_alt

ഡ്രൈ​വ​ർ​ക്ക് നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് സ്വ​കാ​ര്യ ബ​സ് ഡി​വൈ​ഡ​റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യു​ണ്ടാ​യ അ​പ​ക​ടം

ച​ങ്ങ​നാ​ശ്ശേ​രി: സ്വ​കാ​ര്യ ബ​സ് ഓ​ടി​ച്ചു​കൊ​ണ്ടി​രി​ക്കേ ബ​സ് ഡ്രൈ​വ​ർ​ക്ക് നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്​ നി​യ​ന്ത്ര​ണം വി​ട്ട ബ​സ് ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ചു​നി​ന്നു. ഒ​ഴി​വാ​യ​ത്​ വ​ൻ ദു​ര​ന്തം. ച​ങ്ങ​നാ​ശ്ശേ​രി-​വാ​ഴൂ​ർ റോ​ഡി​ൽ കു​രി​ശും​മൂ​ട് ജ​ങ്​​ഷ​നി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 6.30ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ക​റു​ക​ച്ചാ​ൽ ഭാ​ഗ​ത്തു​നി​ന്ന്​ ച​ങ്ങ​നാ​ശ്ശേ​രി​ക്ക് വ​രു​ക​യാ​യി​രു​ന്നു ബ​സ്.

വെ​ള്ളാ​വൂ​ർ സ്വ​ദേ​ശി പ്ര​ദീ​പ് ആ​ർ. നാ​യ​രാ​ണ്​ (40) ബ​സ് ഓ​ടി​ച്ചി​രു​ന്ന​ത്. നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന് പ്ര​ദീ​പ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​കു​ക​യും ബ​സി​ന്‍റെ നി​യ​ന്ത്ര​ണം പൂ​ർ​ണ​മാ​യി ന​ഷ്ട​പ്പെ​ടു​ക​യു​മാ​യി​രു​ന്നു​വെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളും യാ​ത്ര​ക്കാ​രും ഉ​ൾ​പ്പെ​ടെ ജ​ങ്ഷ​നി​ലെ തി​ര​ക്കേ​റി​യ സ​മ​യ​ത്ത് മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ൽ ത​ട്ടാ​തെ ഡി​വൈ​ഡ​റി​ലേ​ക്ക് ബ​സ് ഇ​ടി​ച്ചു​നി​ന്ന​ത് ആ​ള​പാ​യം ഒ​ഴി​വാ​ക്കി.

ബ​സ് യാ​ത്രി​ക​രാ​യ മൂ​ന്നു​പേ​ർ​ക്ക് നി​സ്സാ​ര പ​രി​ക്കു​ണ്ട്. ഇ​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പ്ര​ദീ​പി​നെ ച​ങ്ങ​നാ​ശ്ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ജ​ങ്ഷ​നി​ലെ സി​ഗ്ന​ൽ ലൈ​റ്റും അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്നി​ട്ടു​ണ്ട്. മു​ൻ​ഭാ​ഗം ത​ക​ർ​ന്ന ബ​സ് ഉ​ച്ച​യോ​ടെ ക്രെ​യി​ന്‍റെ സ​ഹാ​യ​ത്തോ​ടെ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന്​ നീ​ക്കി. ച​ങ്ങ​നാ​ശ്ശേ​രി പൊ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A major disaster was avoided: the driver had chest pain; The private bus rammed into the divider
Next Story