Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപൂഞ്ഞാറിൽ ചാരായ നിർമാണ...

പൂഞ്ഞാറിൽ ചാരായ നിർമാണ കേന്ദ്രം പിടികൂടി

text_fields
bookmark_border
liquor manufacturing,
cancel
camera_alt

മീ​ന​ച്ചി​ലാ​റ്റി​ലെ പാ​റ​ക്കെ​ട്ടി​ൽ കണ്ടെത്തിയ ചാരായ നിർമാണ കേന്ദ്രം

ഈ​രാ​റ്റു​പേ​ട്ട: പൂ​ഞ്ഞാ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ അ​ടി​വാ​രം ഭാ​ഗ​ത്ത്​ മീ​ന​ച്ചി​ലാ​റി​െൻറ തീ​ര​ത്ത്​ ചാ​രാ​യ നി​ർ​മാ​ണ യൂ​നി​റ്റ് ഈ​രാ​റ്റു​പേ​ട്ട എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ വൈ​ശാ​ഖ് പി. ​പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ടെ​ത്തി. പെ​രി​ങ്ങ​ളം, അ​ടി​വാ​രം ഭാ​ഗ​ങ്ങ​ളി​ൽ വോ​​ട്ടെ​ടു​പ്പ്​ ദി​വ​സം വി​ത​ര​ണം ചെ​യ്യാ​ൻ ചാ​രാ​യം സം​ഭ​രി​ക്കു​ന്നു​ണ്ടെ​ന്ന് ഷാ​ഡോ എ​ക്സൈ​സ് അം​ഗ​ങ്ങ​ളാ​യ അ​ഭി​ലാ​ഷ് കു​മ്മ​ണ്ണൂ​ർ , കെ.​വി. വി​ശാ​ഖ് എ​ന്നി​വ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു റെ​യ്ഡ്.

മീ​ന​ച്ചി​ലാ​റ്റി​ലെ പാ​റ​ക്കെ​ട്ടി​ൽ ഷെ​ഡ് ഉ​ണ്ടാ​ക്കി, ഗ്യാ​സ് അ​ടു​പ്പി​ൽ വ​ലി​യ വാ​റ്റു​ക​ല​വും സം​വി​ധാ​ന​ങ്ങ​ളു​മാ​യി പ്ര​തി​ദി​നം 50 ലി​റ്റ​റോ​ളം ചാ​രാ​യം ഉ​ണ്ടാ​ക്കാ​ൻ ശേ​ഷി​യു​ള്ള ചാ​രാ​യ യൂ​നി​റ്റാ​ണ് എ​ക്സൈ​സ് ക​ണ്ടെ​ത്തി​യ​ത്. റെ​യ്ഡി​ൽ 200 ലി​റ്റ​ർ വാ​ഷും മൂ​ന്ന്​ ലി​റ്റ​ർ ചാ​രാ​യ​വും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ഗ്യാ​സ് സി​ലി​ണ്ട​റും പി​ടി​കൂ​ടി. ന​ട​ത്തി​പ്പു​കാ​രെ​പ്പ​റ്റി വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും പ്ര​തി​ക​ൾ​ക്കാ​യി തി​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി​യ​താ​യും എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​റി​യി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച്​ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലും റെ​യ്ഡി​ലും മ​റ്റ് മൂ​ന്ന് കേ​സു​ക​ളി​ലാ​യി 10 ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യം, നാ​ല്​ ലി​റ്റ​ർ ബി​യ​ർ, നാ​ലു ലി​റ്റ​ർ ക​ള്ളും പി​ടി​കൂ​ടി. തീ​ക്കോ​യി ടൗ​ണി​ൽ ഫേ​സ് ലു​ക് ജെ​ൻ​സ് ബ്യൂ​ട്ടി പാ​ർ​ല​ർ ന​ട​ത്തു​ന്ന വെ​ള്ളി​ക്കു​ളം ക​ര​യി​ൽ പി.​എ. ര​ഘു​വി​നെ 10 ലി​റ്റ​ർ മ​ദ്യ​വു​മാ​യും കീ​ഴ​മ്പാ​റ ക​ര​യി​ൽ ബേ​ബി​ച്ച​ൻ തോ​മ​സി​നെ അ​ള​വി​ൽ കൂ​ടു​ത​ൽ ബി​യ​റു​മാ​യും അ​റ​സ്​​റ്റ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Poonjarliquor manufacturing
News Summary - A liquor manufacturing center in Poonjar was seized
Next Story