Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightആർ.ടി ഓഫിസിൽ...

ആർ.ടി ഓഫിസിൽ മേൽക്കൂരയിലെ സിമന്റ് പാളി അടർന്നുവീണു

text_fields
bookmark_border
ആർ.ടി ഓഫിസിൽ മേൽക്കൂരയിലെ സിമന്റ് പാളി അടർന്നുവീണു
cancel
camera_alt

വൈക്കം ആർ.ടി ഓഫിസിൽ സിമന്റ് പാളികൾ അടർന്നുവീണ നിലയിൽ

വൈക്കം: ആർ.ടി ഓഫിസിനകത്ത് മേൽക്കൂരയുടെ കോൺക്രീറ്റ് പാളി അടർന്നുവീണു. ആർക്കും പരിക്കില്ല. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് സംഭവം. ജീവനക്കാർ യൂനിഫോം മാറുന്ന മുറിയുടെ മുകളിൽനിന്നാണ് കോൺക്രീറ്റ് പാളി അടർന്നുവീണത്. മറ്റ് പല ഭാഗങ്ങളിലും കോൺക്രീറ്റ് ഏത് സമയവും അടർന്നുവീഴാവുന്ന സ്ഥിതിയിലാണ്.

കാലപ്പഴക്കത്തെ തുടർന്ന് ഒരു വർഷം മുമ്പ് കെട്ടിടത്തിന്റെ ഷെയ്‌ഡ് ഉൾപ്പെടെ അടർന്നു വീണതിനെ തുടർന്ന് സമീപം പാർക്ക് ചെയ്‌തിരുന്ന നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. കഴിഞ്ഞ നഗരസഭ ഭരണസമിതിയുടെ കൗൺസിൽ തീരുമാനപ്രകാരം വൈക്കം ടൗൺ ഹാളിൽ ഓഫിസ് പ്രവർത്തിപ്പിക്കുന്നതിന് അനുമതി നൽകിയിരുന്നു. എന്നാൽ, നടപടികൾ സർക്കാർ തലത്തിൽ വൈകി. നിലവിൽ ഓഫിസ് ഫർണിഷ് ചെയ്യാൻ ഫണ്ട് ലഭിക്കാത്തതാണ് പ്രധാന കാരണമായി ജീവനക്കാർ പറയുന്നത്. 27 ജീവനക്കാർ ജോലി ചെയ്യുന്ന ഓഫിസിൽ ദിനംപ്രതി നിരവധി ആളുകളാണ് വിവിധ ആവശ്യങ്ങൾക്ക് വന്നുപോകുന്നത്. ഇവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RTO OfficelocalnewsKottayam
News Summary - A layer of cement peeled off and fell from the ceiling at the RTO office
Next Story