മറവൻതുരുത്ത് പാടശേഖരത്തിൽ വൻ തീപിടിത്തം
text_fieldsകത്തിയമർന്ന മറവൻതുരുത്ത് പാടശേഖരം
മറവൻതുരുത്ത്: തരിശുകിടന്ന പാടശേഖരത്തിൽ വൻ തീപിടിത്തം. പഞ്ചായത്തിലെ മണകുന്നം മറവൻതുരുത്ത് പാടശേഖരമാണ് കത്തിയമർന്നത്. ശക്തമായ ചൂട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് സംശയം.തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് തീപിടിക്കുന്നത് അയൽവാസികളുടെ ശ്രദ്ധയിൽപെടുന്നത്.
ഉടൻതന്നെ അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയെങ്കിലും പാടശേഖരത്തിലേക്ക് അര കിലോമീറ്റർ ദൂരം നടവഴി മാത്രമുള്ളതിനാൽ പ്രദേശത്തേക്ക് എത്തിച്ചേരാൻ സാധിച്ചില്ല. ഉദ്യോഗസ്ഥർ തീ തല്ലിെക്കടുത്താൻ ശ്രമിച്ചെങ്കിലും കൂടുതൽ പടർന്നതോടെ പിന്മാറുകയായിരുന്നു. പിന്നീട് എൻജിൻ കൊണ്ടുവന്ന് വെള്ളം പമ്പ് ചെയ്യാൻ ശ്രമിച്ചെങ്കിലും എൻജിനിൽ വെള്ളം കയറിയതോടെ അതിന്റെ പ്രവർത്തനം നിലച്ചു.
നാട്ടുകാരുടെ സഹായത്തോടെ സമീപത്ത് വീടുകളിലേക്ക് തീ പടരാതിരിക്കുന്നതിനുള്ള ശ്രമങ്ങൾ ചെയ്തു. ഏക്കർ കണക്കിന് പാടശേഖരമാണ് കത്തിയമർന്നത്. സമീപത്തെ ചില തെങ്ങുകളും കത്തിനശിച്ചിട്ടുണ്ട്. തലയോലപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി സുരക്ഷാനടപടികൾക്ക് നേതൃത്വം കൊടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

