അപകടക്കെണിയായി മൂന്നാമൈൽ തൈക്കാവ് ഭാഗത്തെ വളവ്
text_fieldsമൂന്നാമൈൽ തൈക്കാവ് ഭാഗത്തെ അപകട വളവ്
കൂട്ടിക്കൽ: മുണ്ടക്കയം-ഇളംകാട് റോഡിൽ മൂന്നാമൈൽ തൈക്കാവ് ഭാഗത്ത് വളവിൽ അപകടങ്ങൾ നിത്യസംഭവമാകുന്നു. മതിയായ സുരക്ഷാക്രമീകരണം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. ചരിവോടെയുള്ള വളവിൽ വാഹനങ്ങൾ അമിതവേഗത്തിൽ എത്തുന്നതാണ് അപകട കാരണം. വളവിന് സമീപം കൈത്തോടാണ്. വേഗത്തിൽ എത്തുന്ന ഇരുചക്രവാഹനങ്ങൾ നിയന്ത്രണംതെറ്റി തോട്ടിൽ വീഴുന്നത് പതിവാണ്.
റോഡരികിൽ പുല്ലുവളർന്ന് നിൽക്കുന്നതിലാൽ ടയറുകൾ റോഡിന് വെളിയിൽ ചാടിയാൽ നിയന്ത്രണം തെറ്റാൻ സാധ്യത ഏറെയാണ്. ആധുനിക നിലവാരത്തിൽ റോഡ് ടാർ ചെയ്തതോടെ വാഹനങ്ങൾ അമിതവേഗത്തിലാണ് സഞ്ചരിക്കുന്നത്. റോഡ് വീതി കൂട്ടാൻ മസ്ജിദിന്‍റെ ഒരുഭാഗം പൊളിച്ചുനീക്കിയിരുന്നു.
വാഗമൺ ഹൈവേയുടെ ഭാഗമായ ഈ റോഡിൽ കൂടുതൽ സുരക്ഷാ മുൻകരുതൽ സ്വീകരിക്കേണ്ടതും അനിവാര്യമാണ്. അപകടവളവുകളുടെ വശങ്ങളിൽ ബാരിക്കേഡ് സ്ഥാപിക്കണമെന്നും ആവശ്യമുണ്ട്. മുന്നറിയിപ്പ് ബോർഡുകൾക്ക് പുറമെ ചുവപ്പ് സിഗ്നൽലൈറ്റും സ്ഥാപിച്ച് അപകടം കുറക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

