Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോ​ട്ട​യം ന​ഗ​ര​സ​ഭ...

കോ​ട്ട​യം ന​ഗ​ര​സ​ഭ പാ​ർ​ക്കി​ലെ ചെ​ടി ന​ന​ക്കാ​ൻ​ എ​ട്ടു​ല​ക്ഷം

text_fields
bookmark_border
കോ​ട്ട​യം ന​ഗ​ര​സ​ഭ പാ​ർ​ക്കി​ലെ ചെ​ടി ന​ന​ക്കാ​ൻ​ എ​ട്ടു​ല​ക്ഷം
cancel

കോ​ട്ട​യം: ന​ഗ​ര​സ​ഭ പാ​ർ​ക്കി​ലെ ചെ​ടി​ക​ൾ ന​ന​ക്കാ​ൻ​ 11മാ​സം​കൊ​ണ്ട് ന​ഗ​ര​സ​ഭ ചെ​ല​വ​ഴി​ച്ച​ത്​ 8,092,56 രൂ​പ. എ​ന്നി​ട്ടും പാ​ർ​ക്ക്​ നാ​ശോ​ന്മു​ഖം. 2020-21 സാ​മ്പ​ത്തി​ക​വ​ർ​ഷ​ത്തി​ലെ ഓ​ഡി​റ്റ്​ റി​പ്പോ​ർ​ട്ടി​ലാ​ണ്​ ഈ ​ക​ണ​ക്കു​ള്ള​ത്.

2019 ഡി​സം​ബ​ർ 25 മു​ത​ൽ 2020 ന​വം​ബ​ർ 30വ​രെ ചെ​ടി ന​ന​ച്ച​തി​നാ​ണ്​ എ​ട്ടു​ല​ക്ഷം രൂ​പ ചെ​ല​വാ​യ​ത്. തൊ​ട്ടു​മു​ന്നി​ലെ സാ​മ്പ​ത്തി​ക​വ​ർ​ഷം 12ല​ക്ഷം ചെ​ല​വി​ട്ടാ​ണ്​ പാ​ർ​ക്ക്​ ന​വീ​ക​രി​ച്ച​ത്. പാ​ർ​ക്കി​ൽ ചെ​ടി​ക​ൾ വെ​ച്ചു​പി​ടി​പ്പി​ച്ച തി​രു​വ​ല്ല​യി​ലെ സ്ഥാ​പ​ന​ത്തി​നെ ത​ന്നെ​യാ​ണ്​ ന​ന​ക്കാ​നും ഏ​ൽ​പി​ച്ച​ത്.

സ്ഥാ​പ​ന​ത്തെ തെ​ര​ഞ്ഞെ​ടു​ത്ത​ത്​ മ​ത്സ​രാ​ധി​ഷ്ഠി​ത ടെ​ൻ​ഡ​ർ വി​ളി​ച്ച​ല്ലെ​ന്ന്​ ഓ​ഡി​റ്റ്​ റി​​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു. 2020 മാ​ർ​ച്ചി​ൽ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ ടെ​ൻ​ഡ​ർ ന​ട​പ​ടി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തു​വ​രെ പാ​ർ​ക്കി​ന്‍റെ പ​രി​പാ​ല​നം ഈ ​സ്ഥാ​പ​ന​ത്തെ ഏ​ൽ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ടെ​ൻ​ഡ​ർ വി​ളി​ക്കാ​ൻ തു​ട​ർ​ന​ട​പ​ടി കൈ​ക്കൊ​ണ്ടി​ല്ല. പാ​ർ​ക്ക്​ സം​ര​ക്ഷ​ണ​ത്തി​നാ​യി ചെ​യ്യേ​ണ്ട ജോ​ലി കൃ​ത്യ​മാ​യി നി​ർ​വ​ചി​ച്ചു ന​ൽ​കു​ക​യോ സ്ഥാ​പ​ന​വു​മാ​യി ക​രാ​റി​ലേ​ർ​പ്പെ​ടു​ക​യോ ചെ​യ്തി​ട്ടി​ല്ല. സ്ഥാ​പ​നം മാ​സ​ത്തി​ൽ ന​ൽ​കു​ന്ന ഇ​ൻ​വോ​യി​സ്​ പ്ര​കാ​രം, തു​ക ന​ൽ​കു​ക​യാ​ണ് ചെ​യ്തി​രു​ന്ന​ത്​. ശ​രാ​ശ​രി അ​ഞ്ചു പ്ര​തി​ദി​ന തൊ​ഴി​ലാ​ളി​ക​ൾ എ​ന്ന ക​ണ​ക്കി​ലെ​ടു​ത്താ​ൽ ആ​കെ 1447 തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​ന​മാ​ണ്​ ന​ഗ​ര​സ​ഭ ന​ൽ​കി​യ​ത്. എ​ന്നി​ട്ടും പാ​ർ​ക്കി​ലെ ചെ​ടി​ക​ൾ ന​ശി​ച്ചു, പു​ൽ​ത്ത​കി​ടി​ക​ളി​ൽ ക​ള​നി​റ​ഞ്ഞു.

പാ​ർ​ക്ക്​​ പ​രി​പാ​ല​നം സം​ബ​ന്ധി​ച്ച്​ ന​ഗ​ര​സ​ഭ മോ​ണി​റ്റ​റി​ങ്​ ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും അ​തി​നാ​ൽ തു​ക ന​ൽ​കു​ന്ന​ത്​ ത​ട​സ്സ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും ഓ​ഡി​റ്റ്​ റി​പ്പോ​ർ​ട്ട്​ വ്യ​ക്ത​മാ​ക്കു​ന്നു.

വ​സ്തു​നി​കു​തി ഒ​ടു​ക്കാ​തെ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ; കു​ടി​ശ്ശി​ക 18 ല​ക്ഷം

ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ വി​വി​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ വ​സ്തു​നി​കു​തി ഒ​ടു​ക്കു​ന്നി​ല്ല. ഈ​യി​ന​ത്തി​ൽ ന​ഗ​ര​സ​ഭ​ക്ക്​ 18,96,947 രൂ​പ​യു​ടെ ന​ഷ്ടം. 27 സ്ഥാ​പ​ന​ങ്ങ​ളാ​ണ്​ വ​സ്തു​നി​കു​തി ന​ൽ​കാ​ത്ത​ത്. ഇ​തി​ൽ ക​ല​ക്ട​ർ, ഫ​യ​ർ​സ്​​റ്റേ​ഷ​ൻ ഡി​വി​ഷ​ന​ൽ ഓ​ഫി​സ​ർ, ബി.​എ​സ്.​എ​ൻ.​എ​ൽ ഡി.​ജി.​എം, ലാ​ൻ​ഡ്​ ട്രൈ​ബ്യൂ​ന​ൽ സ്​​പെ​ഷ​ൽ ത​ഹ​സി​ൽ​ദാ​ർ, കോ​ട്ട​യം താ​ലൂ​ക്ക്​ ഓ​ഫി​സ്, അ​സി. എ​ൻ​ജി​നീ​യ​ർ പി.​ഡ​ബ്ല്യു.​ഡി ബി​ൽ​ഡി​ങ്​ സെ​ക്ഷ​ൻ തു​ട​ങ്ങി​യ​വ​രു​ടെ ഓ​ഫി​സു​ക​ള​ട​ക്ക​മു​ണ്ട്. ഇ​വ​യി​ൽ പ​ല​തി​നും 2013 മു​ത​ൽ കു​ടി​ശ്ശി​ക​യു​ണ്ട്.

ര​ജി​സ്​​ട്രേ​ഷ​ൻ ഇ​ല്ലാ​തെ 44 സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ

ന​ഗ​ര​സ​ഭ​യി​ൽ ര​ജി​സ്​​ട്രേ​ഷ​ൻ ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്​ 44 സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും പാ​രാ​മെ​ഡി​ക്ക​ൽ സ്ഥാ​പ​ന​ങ്ങ​ളും. ഇ​വ​യി​ൽ ക്ലി​നി​ക്, ലാ​ബ്, ആ​യു​ർ​വേ​ദ ശാ​ല​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. ഇ​വ​യി​ൽ ചി​ല​ത്​ സാ​മ്പ​ത്തി​ക വ്യാ​പാ​ര​ങ്ങ​ൾ​ക്കും വ്യ​വ​സാ​യ​ങ്ങ​ൾ​ക്കു​മു​ള്ള ട്രേ​ഡ്​​ ലൈ​സ​ന്‍​സ്​ എ​ടു​ത്തി​ട്ടു​​ണ്ടെ​ങ്കി​ലും ന​ഗ​ര​സ​ഭ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam Municipal Park
News Summary - 8 lakhs to water the plants in the Kottayam Municipal Park
Next Story