Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightശമ്പളം നല്‍കാത്തതില്‍...

ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച്​ ജില്ലയിൽ രാജിക്കൊരുങ്ങി 79 ജൂനിയര്‍ ഡോക്ടര്‍മാര്‍

text_fields
bookmark_border
ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച്​ ജില്ലയിൽ രാജിക്കൊരുങ്ങി 79 ജൂനിയര്‍ ഡോക്ടര്‍മാര്‍
cancel

കോട്ടയം: സംസ്ഥാനവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി ജൂനിയര്‍ ഡോക്ടര്‍മാര്‍ കൂട്ടരാജിക്ക്​. ജില്ലയില്‍ 79 ജൂനിയര്‍ ഡോക്ടര്‍മാര്‍ പത്തിന്​ രാജിവെക്കുമെന്നാണ്​ അറിയിച്ചിരിക്കുന്നത്​.

വാഗ്ദാനം ചെയ്ത ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ്​ രാജി. മൂന്നുമാസത്തേക്ക് താല്‍ക്കാലികമായി നിയമിക്കുമ്പോള്‍ 42,000 രൂപയായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ച ശമ്പളം. എന്നാല്‍, സാലറി ചലഞ്ചും ടാക്‌സും അവധി ദിനങ്ങളിലെ വേതനവും കുറച്ച് ഇവര്‍ക്ക് ലഭിച്ചത് 27,000 - 29,000 രൂപ മാത്രം.

ഇവരില്‍ തന്നെ 28പേര്‍ക്ക് ഇനിയും ഒരുരൂപ പോലും ശമ്പളം ലഭിച്ചിട്ടില്ല. ഹൗസ് സര്‍ജന്മാര്‍ക്ക് 26,000 രൂപ കിട്ടുമ്പോഴാണ്​ തങ്ങള്‍ക്കു കുറഞ്ഞ തുക നല്‍കിയതെന്നും ജൂനിയര്‍ ഡോക്ടര്‍മാര്‍ പറയുന്നു. പല ഫസ്​റ്റ്​ ലൈന്‍ ട്രീറ്റ്‌മെൻറ്​ സെൻററുകളുടെയും പ്രവർത്തനം ജൂനിയര്‍ ഡോക്ടര്‍മാരുടെ സേവനത്തെ ആശ്രയിച്ചാണ്​ നില നില്‍ക്കുന്നത്. പെട്ടെന്ന് ഇവര്‍ പടിയിറങ്ങിയാൽ ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റുമെന്ന ആശങ്കയുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:junior doctors protest
Next Story