സി.പി.ഐ സംസ്ഥാന കൗൺസിൽ: ജില്ലയിൽനിന്ന് ഏഴുപേർ
text_fieldsസി.പി.ഐ സംസ്ഥാന കൗൺസിലിലേക്ക് ജില്ലയിൽനിന്നു തെരഞ്ഞെടുക്കപ്പെട്ടവർ 1)വി.കെ. സന്തോഷ് കുമാർ (ജില്ല സെക്ര) 2)സി.കെ. ശശിധരൻ 3) ഒ.പി.എ. സലാം 4) വി.ബി. ബിനു5) ലീനമ്മ ഉദയകുമാർ 6)ജോൺ വി. ജോസഫ്, 7)ആർ. സുശീലൻ
കോട്ടയം: സി.പി.ഐ സംസ്ഥാന കൗൺസിലിൽ ജില്ലയിൽനിന്നു ഏഴുപേർ. പ്രായക്കൂടുതൽ മൂലം ഒരാൾ ഒഴിവാക്കപ്പെട്ടപ്പോൾ പകരം പുതുമുഖങ്ങൾക്ക് പ്രാതിനിധ്യം ലഭിച്ചു. പി.കെ. കൃഷ്ണനാണ് പ്രായപരിധിയുടെ പേരിൽ ഒഴിവായത്.
ഇത്തവണ ജില്ല സെക്രട്ടറി സ്ഥാനത്തേക്ക് സാധ്യത കണ്ടിരുന്നവരിൽ ഒരാളായ ജോൺ വി. ജോസഫ് ആണ് പുതുമുഖം. ജില്ല സെക്രട്ടറി വി.കെ. സന്തോഷ്കുമാർ, സി.കെ. ശശിധരൻ, ഒ.പി.എ. സലാം, വി.ബി. ബിനു, ലീനമ്മ ഉദയകുമാർ, ആർ. സുശീലൻ എന്നിവരാണ് മറ്റ് അംഗങ്ങൾ.
കാനത്തിന്റെ പിൻഗാമിയും കോട്ടയത്തുനിന്ന്
കമ്യൂണിസ്റ്റ് പാർട്ടിക്ക് വളക്കൂറുള്ള വൈക്കത്തിന്റെ മണ്ണിലാണ് ബിനോയ് വിശ്വം രാഷ്ട്രീയം പഠിച്ചുവളർന്നത്. വൈക്കം എം.എൽ.എയായിരുന്ന സി.പി.ഐ നേതാവ് സി.കെ. വിശ്വനാഥന്റെ മകനാണ് ബിനോയ് വിശ്വം.
കോട്ടയം: കാനം രാജേന്ദ്രനുശേഷം കോട്ടയത്തുനിന്നുള്ള രണ്ടാമത്തെ സി.പി.ഐ സംസ്ഥാന സെക്രട്ടറിയാണ് ബിനോയ് വിശ്വം. അതും കാനത്തിന്റെ നിര്യാണത്തിനു തൊട്ടുപിന്നാലെ താൽക്കാലിക ചുമതല നൽകുകയായിരുന്നു. കേന്ദ്രകമ്മിറ്റിക്കു നൽകിയ അവധി അപേക്ഷക്കൊപ്പം താൽക്കാലിക ചുമതല ബിനോയ് വിശ്വത്തിനു കൈമാറണമെന്നു കാനം നിർദേശിച്ചിരുന്നു.
തുടർന്ന് സംസ്ഥാന കൗൺസിൽ ചേർന്ന് ഔദ്യോഗികമായി തെരഞ്ഞെടുക്കുകയും ചെയ്തു. സി.പി.ഐ ജില്ല കൗൺസിലിൽ ഈ വിഷയത്തിൽ ആക്ഷേപമുയർന്നിരുന്നു. കാനത്തിന്റെ ചിതയണയും മുമ്പ് തിടുക്കപ്പെട്ടത് എന്തിനാണെന്ന ചോദ്യമാണ് സമ്മേളനത്തിൽ ഉയർന്നത്.
കമ്യൂണിസ്റ്റ് പാർട്ടിക്ക് വളക്കൂറുള്ള വൈക്കത്തിന്റെ മണ്ണിലാണ് ബിനോയ് വിശ്വം രാഷ്ട്രീയം പഠിച്ചുവളർന്നത്. വൈക്കം എം.എൽ.എയായിരുന്ന സി.പി.ഐ നേതാവ് സി.കെ. വിശ്വനാഥന്റെ മകനാണ് ബിനോയ് വിശ്വം. മാതാവ് സി.കെ. ഓമന മഹിളാസംഘം പ്രവർത്തക ആയിരുന്നു. കമ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായി രാഷ്ട്രീയത്തിലെത്തിയ ആളല്ല ബിനോയ് വിശ്വം. കമ്യൂണിസമായിരുന്നു ഇദ്ദേഹത്തിന്റെ ജീവിതം. വൈക്കം ഗവ. ബോയ്സ് ഹൈസ്കൂളിൽ എ.ഐ.എസ്.എഫ് സെക്രട്ടറിയായാണ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

