Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right5000 നോട്ടുബുക്ക്​...

5000 നോട്ടുബുക്ക്​ വിതരണം ചെയ്ത്​ വ്യാപാരികൾ

text_fields
bookmark_border
5000 നോട്ടുബുക്ക്​ വിതരണം ചെയ്ത്​ വ്യാപാരികൾ
cancel
കറുകച്ചാൽ: മർച്ചന്‍റ്​സ് അസോസിയേഷൻ കറുകച്ചാൽ യൂനിറ്റ്​ നേതൃത്വത്തിൽ പ്രദേശത്തെ വിവിധ സ്‌കൂളുകളിലെ വിദ്യാർഥികൾക്കായി 5000 നോട്ടുബുക്കുകൾ വിതരണം ചെയ്തു. കറുകച്ചാൽ, നെടുംകുന്നം, വാകത്താനം പഞ്ചായത്തുകളിലെ 18 സ്‌കൂളിലെ വിദ്യാർഥികൾക്കാണ് ബുക്കുകൾ നൽകിയത്​. കറുകച്ചാൽ പഞ്ചായത്ത് പ്രസിഡന്‍റ്​ ശ്രീജിഷ കിരൺ, നെടുംകുന്നം പഞ്ചായത്ത് പ്രസിഡന്‍റ്​ ബീനാ നൗഷാദ് എന്നിവർ ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്‍റ്​ കെ.എം. രാജേന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. പൊതുവിജ്ഞാനരംഗത്ത് ശ്രദ്ധേയയായ നാലുവയസ്സുകാരി സർഗ ബിജോയിയെ യോഗത്തിൽ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമാരായ രവി സോമൻ, സജി നീലത്തുംമുക്കിൽ, രക്ഷാധികാരി പി.എച്ച്. ഇസ്മായിൽ, സെക്രട്ടറി ബിന്നറ്റ് തോമസ് തുടങ്ങിയവർ സംസാരിച്ചു. ------ പടം: കറുകച്ചാൽ മർച്ചന്‍റ്​സ്​ അസോസിയേഷന്‍റെ പഠനോപകരണ വിതരണം പഞ്ചായത്ത് പ്രസിഡന്‍റുമാരായ ശ്രീജിഷ കിരൺ, ബീനാ നൗഷാദ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story