Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right48 അസി. എൻജിനീയർമാരും...

48 അസി. എൻജിനീയർമാരും 26 സെക്രട്ടറിമാരും തെരഞ്ഞെടുപ്പ്​ ഡ്യൂട്ടിക്ക്

text_fields
bookmark_border
vote
cancel

കോ​ട്ട​യം: ജി​ല്ല​യി​ലെ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ സെ​ക്ര​ട്ട​റി​മാ​രും അ​സി.​എ​ൻ​ജി​നീ​യ​ർ​മാ​രും തെ​ര​ഞ്ഞെ​ടു​പ്പ്​ ഡ്യൂ​ട്ടി​ക്ക്. സാ​മ്പ​ത്തി​ക​വ​ർ​ഷം അ​വ​സാ​നി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം അ​വ​ശേ​ഷി​ക്കെ ഉ​ദ്യോ​ഗ​സ്ഥ​രെ തെ​ര​ഞ്ഞെ​ടു​പ്പ്​​ ചു​മ​ത​ല ഏ​ൽ​പി​ച്ച​ത്​ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​​ടെ പ​ദ്ധ​തി​പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ലാ​ക്കും.

സ്റ്റാ​റ്റി​ക്​ സ​ർ​വ​യ്​​ല​ൻ​സ്​ ടീം ​ലീ​ഡ​ർ​മാ​രാ​യാ​ണ്​ ഇ​വ​രെ നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. തെ​ര​ഞ്ഞെ​ടു​പ്പ്​ തീ​യ​തി പ്ര​ഖ്യാ​പി​ച്ച​തോ​ടെ ഇ​വ​ർ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന്​ വി​ടു​ത​ൽ നേ​ടി ടീ​മി​ന്‍റെ ഭാ​ഗ​മാ​യി. കോ​ട്ട​യം, ഈ​രാ​റ്റു​പേ​ട്ട, ച​ങ്ങ​നാ​ശ്ശേ​രി, ഏ​റ്റു​മാ​നൂ​ർ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ അ​സി. എ​ൻ​ജി​നീ​യ​ർ​മാ​ര​ട​ക്കം 48 പേ​രെ​യാ​ണ്​ സ്റ്റാ​റ്റി​ക്​ സ​ർ​വ​യ്​​ല​ൻ​സ്​ ടീം ​ലീ​ഡ​ർ​മാ​രാ​ക്കി​യ​ത്.

കോ​ട്ട​യം, ഏ​റ്റു​മാ​നൂ​ർ, ഈ​രാ​റ്റു​പേ​ട്ട, വൈ​ക്കം, പാ​ലാ ന​ഗ​ര​സ​ഭ​ക​ളി​ലെ​യും മ​റ്റ്​ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും 26 സെ​ക്ര​ട്ട​റി​മാ​ർ അ​ട​ക്കം 84 പേ​രാ​ണ്​ ടീം ​ലീ​ഡ​ർ​മാ​രാ​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് വി​ഘാ​തം സൃ​ഷ്ടി​ക്കു​ന്ന ത​ര​ത്തി​ൽ വ്യാ​ജ​മ​ദ്യം, പ​ണം എ​ന്നി​വ​യു​ടെ ഒ​ഴു​ക്കും മ​റ്റു നി​യ​മ​വി​രു​ദ്ധ പ്ര​വൃ​ത്തി​ക​ളും പ​രി​ശോ​ധി​ക്കു​ക​യാ​ണ്​ സ്റ്റാ​റ്റി​ക് സ​ർ​വ​യ്​​ല​ൻ​സ് സം​ഘ​ത്തി​ന്‍റെ ചു​മ​ത​ല.

ജി​ല്ല​യി​ൽ മാ​ത്ര​മാ​ണ്​ അ​സി. എ​ൻ​ജി​നീ​യ​ർ​മാ​രെ തെ​ര​ഞ്ഞെ​ടു​പ്പ്​​ ചു​മ​ത​ല ഏ​ൽ​പി​ച്ചി​ട്ടു​ള്ള​തെ​ന്ന്​ ക​രാ​റു​കാ​ർ പ​റ​യു​ന്നു.​ ഇ​വ​ർ ഇ​ല്ലാ​താ​യാ​ൽ ക​രാ​റു​കാ​രു​ടെ ബി​ൽ മാ​റ​ൽ അ​ട​ക്കം ജോ​ലി​ക​ൾ മു​ട​ങ്ങും. സെ​ക്ര​ട്ട​റി​മാ​ർ മ​റ്റ്​ ജോ​ലി​ക​ൾ​ക്കു പോ​കു​​മ്പോ​ൾ ചു​മ​ത​ല കൈ​മാ​റാ​മെ​ങ്കി​ലും അ​സി. എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ​ ചു​മ​ത​ല ആ​ർ​ക്കും ന​ൽ​കാ​നാ​വി​ല്ല.

മാ​ർ​ച്ച്​ അ​വ​സാ​ന​മാ​യ​തി​നാ​ൽ പ​ദ്ധ​തി പ്ര​വ​ർ​ത്ത​നം പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള തി​ര​ക്കി​ലാ​ണ്​ ക​രാ​റു​കാ​ർ. ഇ​തി​നി​ടെ അ​സി. എ​ൻ​ജി​നീ​യ​ർ​മാ​ർ തെ​ര​ഞ്ഞെ​ടു​പ്പ്​​ ഡ്യൂ​ട്ടി​ക്ക്​ പോ​യ​ത്​ ഇ​വ​ർ​ക്ക്​ തി​രി​ച്ച​ടി​യാ​കും. കോ​ട്ട​യം ന​ഗ​ര​സ​ഭ​യി​ൽ 17 പേ​രാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ഡ്യൂ​ട്ടി​ക്കു പോ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam News
News Summary - 48 Asst Engineers and 26 secretaries for election duty
Next Story