വടവാതൂരില് 39.9 ഡിഗ്രി ചൂട്
text_fieldsകോട്ടയം: വേനൽ മഴയെത്തിയിട്ടും ജില്ലയിലെ താപനില വർധിക്കുന്നു. കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ ഓട്ടോമാറ്റിക് വെതര് സ്റ്റേഷനില് നിന്നുള്ള കണക്കുപ്രകാരം ചൊവ്വാഴ്ച വടവാതൂരില് രേഖപ്പെടുത്തിയത് 39.9 ഡിഗ്രി സെല്ഷ്യസ് ചൂടാണ്. ഉച്ചക്ക് 1.45നാണ് ഈ ഉയര്ന്ന താപനില രേഖപ്പെടുത്തിയത്.
ഉച്ച മുതല് മൂന്നുവരെ 39 ഡിഗ്രിക്കു മുകളിലായിരുന്നു ഇവിടെ താപനില. പൂഞ്ഞാറില് 36.9 ഡിഗ്രിയും കുമരകത്ത് 36.8 ഡിഗ്രിയുമാണ് ഓട്ടോമാറ്റിക് വെതര് സ്റ്റേഷനില് രേഖപ്പെടുത്തിയ ഉയര്ന്ന താപനില. തിങ്കളാഴ്ച രാത്രി ജില്ലയുടെ മിക്ക ഭാഗങ്ങളിലും ഇടിയോടെ മഴ പെയ്തിരുന്നു. ഇതോടെ അൽപം ആശ്വാസമാകുമെന്നാണ് കരുതിയിരുന്നതെങ്കിലും ചൂടിന് കുറവില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

