17കാരിയെ പീഡിപ്പിച്ച കേസിൽ 31 വർഷം കഠിനതടവ്
text_fieldsചങ്ങനാശ്ശേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് 31 വർഷം കഠിനതടവും 82,000 രൂപ പിഴയും ശിക്ഷ. ഇത്തിത്താനം കാഞ്ഞിരത്തുംമൂട്ടിൽ പി.കെ. ഷാബിനെയാണു ശിക്ഷിച്ചത്.
ഫോണിലൂടെ പരിചയപ്പെട്ട പ്രതി 17 കാരിയുടെ വീട്ടിലെത്തി ശാരീരിക ബന്ധത്തിലേർപ്പെട്ടെന്നാണ് കേസ്. തുടർന്ന് വിഡിയോ കോൾ വഴി നഗ്നത പ്രദർശിപ്പിക്കാൻ പ്രേരിപ്പിക്കുകയും സ്ക്രീൻ ഷോട്ടുകൾ പകർത്തി മറ്റുള്ളവർക്ക് അയച്ചുനൽകുകയും ചെയ്തതായും പ്രോസിക്യൂഷൻ വാദിച്ചു. ചിങ്ങവനം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ചങ്ങനാശ്ശേരി അതിവേഗ കോടതി ജഡ്ജി രഞ്ജിത്ത് കൃഷ്ണൻ ശിക്ഷ വിധിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ ഒരു വർഷവും മൂന്നു മാസവും അധിക തടവ് അനുഭവിക്കണം. പിഴത്തുകയിൽ നിന്ന് 41,000 രൂപ അതിജീവിതക്ക് നൽകാനും കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി.എസ്. മനോജ് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

