Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപമ്പാ പാതയിൽ തീർഥാടക...

പമ്പാ പാതയിൽ തീർഥാടക വാഹനം മറിഞ്ഞ് 29​ പേർക്ക്​ പരിക്ക്

text_fields
bookmark_border
പമ്പാ പാതയിൽ തീർഥാടക വാഹനം മറിഞ്ഞ് 29​ പേർക്ക്​ പരിക്ക്
cancel

എ​രു​മേ​ലി: പ​മ്പാ പാ​ത​യി​ലെ ക​ണ​മ​ല അ​ട്ടി​വ​ള​വി​ന് സ​മീ​പം ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സ് മ​റി​ഞ്ഞ് 29 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്, കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സു​ബ്ര​ഹ്മ​ണ്യ​ൻ (45), സു​ബ്ര​ഹ്മ​ണി (38), വെ​ങ്കി​ടേ​ഷ് (50), ഗോ​പി (23), ആ​ർ​ണ​യ് ഷെ​ട്ടി (78), മു​നി​വെ​ങ്ക​ട്ട​പ്പ (57) എ​ന്നി​വ​രാ​ണ്​ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​​ള്ള​ത്.

മ​ഹേ​ഷ് (38), വി​ജ​യ​കു​മാ​ർ (26), ശ്രീ​നി​വാ​സ് (33), സു​ബ്ര​ഹ്മ​ണ്യ​ൻ (30), സു​ബ്ര​ഹ്മ​ണ്യ​ൻ (45), മു​നി​സ്വാ​മി (60), വെ​ങ്കി​ടേ​ഷ് (50), മ​ഞ്ജു​നാ​ഥ് (47), വി.​ആ​ർ. സ​ന്ദീ​പ് (36), മു​നി​യ​പ്പ (50), സു​ബ്ര​ഹ്മ​ണി (45), സോ​മ​പ്പ (44), ര​മ​ണ (31), മ​ണി​യ​ൻ (34), ഹേ​മ​ന്ത് (12), കി​ര​ൺ (26), സു​രേ​ഷ് (26), മു​നി​സ്വാ​മി (38), സു​ബ്ര​ഹ്മ​ണി (37), ര​മേ​ഷ് (38), സു​രേ​ന്ദ്ര (21), വെ​ങ്കി​ട്ട​രാ​മ​ൻ (58), ശ​ങ്ക​ർ (49) എ​ന്നി​വ​രെ കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ജീ​വ​ന​ക്കാ​ര​ട​ക്കം ബ​സി​ൽ 43 പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ ആ​റോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പ​മ്പ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന വാ​ഹ​നം ഇ​റ​ക്ക​ത്തി​ൽ നി​യ​ന്ത്ര​ണം​വി​ട്ട് ക്രാ​ഷ് ബാ​രി​യ​റി​ൽ ത​ട്ടി എ​തി​ർ​വ​ശ​ത്തെ മ​ൺ​തി​ട്ട​യി​ൽ ഇ​ടി​ച്ച് റോ​ഡി​ൽ മ​റി​യു​ക​യാ​യി​രു​ന്നു. ഇ​റ​ക്ക​ത്തി​ൽ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട​താ​കാം അ​പ​ക​ട​കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു. അ​പ​ക​ടം ന​ട​ന്ന ഉ​ട​ൻ നാ​ട്ടു​കാ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. പി​ന്നാ​ലെ കാ​ഞ്ഞി​ര​പ്പ​ള്ളി, റാ​ന്നി നി​ല​ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ഗ്നി​ര​ക്ഷാ​സേ​ന​യും പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി. റോ​ഡി​ന് കു​റു​കെ ബ​സ് മ​റി​ഞ്ഞ​തി​നാ​ൽ മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​ത​വും ത​ട​സ്സ​പ്പെ​ട്ടു. നേ​ര​ത്തേ​യും പ​ല​ത​വ​ണ ക​ണ​മ​ല ഇ​റ​ക്ക​ത്തി​ൽ അ​പ​ക​ടം സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pampapilgrimvehicle
News Summary - 29 people were injured when a pilgrim vehicle overturned on Pampa Path
Next Story