Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2022 12:22 AM IST Updated On
date_range 10 Aug 2022 12:22 AM IST24ാമത് ദക്ഷിണേന്ത്യൻ ടെന്നികോയ് ചാമ്പ്യൻഷിപ് കോട്ടയത്ത്
text_fieldsbookmark_border
കോട്ടയം: 24ാമത് ദക്ഷിണേന്ത്യൻ പുരുഷ-വനിത ടെന്നികോയ് ചാമ്പ്യൻഷിപ് ഇൻഡോർ സ്റ്റേഡിയത്തിൽ 13 മുതൽ 15വരെ നടത്തും. 13ന് മന്ത്രി വി.എൻ. വാസവൻ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ടെന്നികോയ് അസോ. പ്രസിഡന്‍റ് റോയി പി.ജോർജ് അധ്യക്ഷതവഹിക്കും. കേരള, തമിഴ്നാട്, ആന്ധ്ര, തെലങ്കാന, പുതുച്ചേരി, കർണാടക എന്നീ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് 150ഓളം കളിക്കാരും 50ഓളം ഒഫീഷ്യൽസും ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുമെന്ന് ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ അഡ്വ. ജി. ഗോപകുമാർ, ജനറൽ കൺവീനർ റോയി പി.ജോർജ് എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story