Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2022 5:46 AM IST Updated On
date_range 12 March 2022 5:46 AM IST20 പ്രവൃത്തികള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തി -ഡോ. എന്‍. ജയരാജ്
text_fieldsbookmark_border
പൊൻകുന്നം: വെള്ളാവൂരിലെ ചിറക്കല്‍പ്പാറയില്‍ പുതിയപാലത്തിന് 13 കോടി രൂപ ഉള്‍പ്പെടെ 20 പ്രവൃത്തികള്‍ സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തിയതായി ഗവ: ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് അറിയിച്ചു. ബജറ്റില്‍ ഉള്‍പ്പെടുത്തിയ മറ്റ് പ്രവൃത്തികള്‍ റോഡ് നവീകരണം: മൂലേപ്ലാവ് - പൗവത്തുകവല -കുമ്പുക്കല്‍ -വേട്ടോര്‍പ്പുരയിടം -തെക്കേത്തുകവല -ചാമംപതാല്‍ റോഡ്, പത്തൊമ്പതാംമൈല്‍ കെ.കെ. റോഡ് -ചിറക്കടവ്, കല്ലുത്തെക്കേല്‍ ശാസ്താംകാവ് - ചെന്നാക്കുന്ന് റോഡ്, കറുകച്ചാല്‍ -മണിമല റോഡ് വീതി കൂട്ടൽ (സ്ഥലമെടുപ്പ് ഉള്‍പ്പെടെ), കറുകച്ചാല്‍ ഗുരുമന്ദിരം -നെത്തല്ലൂര്‍ കുരിശുപള്ളി ബൈപാസ് ടു കറുകച്ചാല്‍ ടൗണ്‍ റോഡ്, മീനടം -തൊമ്മച്ചേരി -മാലം -മാന്തുരുത്തി -തൈപ്പറമ്പ് റോഡ്, വാകമൂട് -വട്ടപ്പാറ - കുമ്പിക്കാപ്പുഴ -കാവനാൽതടവ് -നെടുങ്കുന്നം റോഡ് 12-ാം മൈല്‍ നെടുങ്കുന്നം ചെട്ടിമുക്ക് മൈലാടി കലവറ കണ്ണന്‍ചിറ റോഡ്, പതിനഞ്ചാം മൈല്‍ കെ.കെ. റോഡ് -ഇളങ്ങുളം റോഡ്, പൊൻകുന്നം -കപ്പാട് കുഴിക്കാട്ടുപടി വഴി -തമ്പലക്കാട് -മാന്തറ റോഡ്, ഡൊമിനിക് തൊമ്മന്‍ റോഡ് -പനച്ചേപ്പള്ളി റോഡ്, മണിമല -വള്ളംചിറ -കോട്ടാങ്ങല്‍ റോഡ്, പൊന്തന്‍പുഴ -ആലപ്ര റോഡ് എ, കൊടുങ്ങൂര്‍ ടെമ്പിള്‍ -ചാമംപതാല്‍, ഇളപ്പുങ്കല്‍ -ഇടപ്പള്ളി റോഡ് എന്നിവ ബി.എം. ബി.സി നവീകരണം, ചേന്നംപള്ളി ഗ്രാമസേവിനി കവല നെന്മല കുമ്പന്താനം കങ്ങഴ അയ്യപ്പ ക്ഷേത്രം കവല സ്രായിപ്പള്ളി പരുത്തിമൂട് റോഡ് കണക്ടിവിറ്റി അക്ഷരനഗരി പൂങ്കാവനം റോഡ് എന്നപേരില്‍ ബി.എം.ബി.സി ചെയ്ത് നവീകരണം (ഷാപ്പുപടി കങ്ങഴ, കെ.ജികോളജ് കങ്ങഴ, കാളച്ചന്ത പരുത്തിമൂട് (എല്‍.എസ്.ജി) റോഡ് എന്നിവ കൂട്ടിച്ചേര്‍ത്ത്). കെട്ടിട നിർമാണം: ചമ്പക്കര ഗവ. എല്‍.പി സ്‌കൂള്‍, കങ്ങഴ ഗവ.എല്‍.പി സ്‌കൂള്‍, കാഞ്ഞിരപ്പള്ളി പേട്ട ഗവ. ഹൈസ്‌കൂള്‍, ഇളമ്പള്ളി ഗവ. യു.പി.സ്‌കൂള്‍ (ഗ്രൗണ്ട് നിർമാണം ഉള്‍പ്പെടെ), നെടുങ്കുന്നം ന്യൂ യു.പി സ്‌കൂള്‍, കറുകച്ചാല്‍ എന്‍.എസ്.എസ് ഗവ. എല്‍.പി.എസ്, ഏറത്തുവടകര ഗവ.യു.പി.എസ്, കാഞ്ഞിരപ്പള്ളി ബി.ആര്‍.സി എന്നിവക്ക് പുതിയ കെട്ടിടം, കാഞ്ഞിരപ്പള്ളിയില്‍ റവന്യൂ കോംപ്ലക്‌സ് നിര്‍മാണം, കാഞ്ഞിരപ്പള്ളി ആശുപത്രിയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ ബ്ലോക്ക്, കാളകെട്ടി പി.എച്ച്.സി, ഇടയിരിക്കപ്പുഴ സി.എച്ച്.സി, ഇളംപള്ളി ആയുര്‍വേദ ഡിസ്പെൻസറി, പൊന്തന്‍പുഴ പി.എച്ച്.സി, കല്ലാടംപൊയ്ക പി.എച്ച്.സി, വിഴിക്കത്തോട് പി.എച്ച്.സി എന്നിവക്ക് പുതിയ കെട്ടിടം. സ്റ്റേഡിയം നിർമാണം: പുളിക്കല്‍ കവലയില്‍ ഇന്‍ഡോര്‍ വോളിബാള്‍ സ്റ്റേഡിയം, മണിമലയില്‍ ഫുട്ബാള്‍ സ്റ്റേഡിയം, കറുകച്ചാല്‍ പഞ്ചായത്തില്‍ സ്റ്റേഡിയം (സ്ഥലമേറ്റെടുക്കല്‍ ഉള്‍പ്പെടെ) എന്നിവയുടെ നിർമാണം. സംസ്ഥാനത്തിന്റെ ധനസ്ഥിതിയുടെ അടിസ്ഥാനത്തില്‍ മറ്റുള്ള പ്രവര്‍ത്തികള്‍ക്കുകൂടി ധനവകുപ്പിന്റെ അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ചീഫ് വിപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story