എരുമേലിയിൽ 170 സ്പെഷൽ പൊലീസുകാർ കൂടി
text_fieldsശബരിമല മണ്ഡലകാല തീർഥാടനത്തോട് അനുബന്ധിച്ച് തിരക്കുകൾ നിയന്ത്രിക്കാൻ
എരുമേലിയിൽ നിയമിച്ച സ്പെഷൽ പൊലീസ് സംഘം
കോട്ടയം: ശബരിമല മണ്ഡലകാല തീർഥാടനത്തോട് അനുബന്ധിച്ച് തിരക്കുകൾ നിയന്ത്രിക്കുന്നതിെൻറ ഭാഗമായി എരുമേലിയിൽ 170 സ്പെഷൽ പൊലീസിനെയുംകൂടി നിയമിച്ചു. വിദ്യാർഥികളും യുവതികളും യുവാക്കളും സൈന്യത്തിൽനിന്ന് വിരമിച്ചവരും ഉൾപ്പെടെ 22വനിതകളും 148 പുരുഷന്മാരും സംഘത്തിലുണ്ട്.
എരുമേലിയിലെ ഗതാഗത നിയന്ത്രണങ്ങളും അയ്യപ്പഭക്തന്മാർക്കുള്ള അടിയന്തര സഹായങ്ങളും ചെയ്യുകയാണ് ഇവരുടെ പ്രധാന കർത്തവ്യം. സ്കൂൾ, കോളജ് തലങ്ങളിൽ എൻ.എസ്.എസ്, എൻ.സി.സി രംഗങ്ങളിൽ പ്രവർത്തിച്ചവരും, മറ്റു സേവന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെയും സന്നദ്ധ പ്രവർത്തകരെയും ഉൾപ്പെടുത്തിയാണ് സ്പെഷൽ പൊലീസ് രൂപവത്കരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

