Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവയോധികയെ പീഡിപ്പിച്ച...

വയോധികയെ പീഡിപ്പിച്ച പ്രതിക്ക് 17 വർഷം തടവ്

text_fields
bookmark_border
വയോധികയെ പീഡിപ്പിച്ച പ്രതിക്ക് 17 വർഷം തടവ്
cancel
camera_alt

വി​ഷ്ണു തി​ല​ക​ൻ

തലയോലപ്പറമ്പ്: തനിച്ചു താമസിക്കുന്ന 66കാരിയെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതിക്ക് 17 വർഷം തടവുശിക്ഷയും 31,000 രൂപ പിഴയും ചുമത്തി ഫാസ്റ്റ് ട്രാക്ക് കോടതി. തലയോലപ്പറമ്പ് കിഴക്കേപ്പുറം പാടംഭാഗത്ത് നടുത്തുരുത്തേൽ വീട്ടിൽ വിഷ്ണു തിലകനെ (30) ആണ് കോടതി ശിക്ഷിച്ചത്. പിഴത്തുകയുടെ പകുതി അതിജീവിതക്ക് നൽകാനും കോടതി വിധിച്ചു. തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ 2023ൽ രജിസ്റ്റർ ചെയ്ത കേസിലാണ് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്‌ജി രഞ്ജിത്ത് കൃഷ്ണൻ ശിക്ഷ വിധിച്ചത്. 19 സാക്ഷികളെയും 14 പ്രമാണങ്ങളും കോടതിയിൽ ഹാജരാക്കി. പ്രോസിക്ക്യൂഷനുവേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ പി.എസ്. മനോജ് ഹാജരായി. തലയോലപ്പറമ്പ് എസ്.എച്ച്.ഒ കെ.ആർ. ബിജു, എസ്.ഐ ടി.ആർ ദീപു എന്നിവരാണ് കേസന്വേഷിച്ചത്.

തലയോലപ്പറമ്പ് ഇടവട്ടത്ത് പുരാതന ഇല്ലത്ത് നിന്നും ഓട്ടു പാത്രങ്ങളും വിലമതിക്കാനാവാത്ത അതിപുരാതന ലോഹ വിഗ്രഹവും കവർന്ന സംഭവത്തിലും പ്രതിയാണ് വിഷ്ണു തിലകൻ. കഴിഞ്ഞ മാസം ഒമ്പതിനാണ് മോഷണം നടത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:localnewsKottayamCrime
News Summary - വയോധികയെ പീഡിപ്പിച്ച പ്രതിക്ക് 17 വർഷം തടവ്
Next Story