Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right17കാരിയെ തട്ടിക്കൊണ്ട്...

17കാരിയെ തട്ടിക്കൊണ്ട് വന്ന് ഒളിവില്‍ പാര്‍പ്പിച്ച മധ്യപ്രദേശ് സ്വദേശി പിടിയില്‍

text_fields
bookmark_border
17കാരിയെ തട്ടിക്കൊണ്ട് വന്ന് ഒളിവില്‍ പാര്‍പ്പിച്ച മധ്യപ്രദേശ് സ്വദേശി പിടിയില്‍
cancel
നെടുങ്കണ്ടം: ആറുമാസം മുമ്പ് കബീര്‍ദാം ജില്ലയില്‍നിന്ന്​ 17കാരിയെ തട്ടിക്കൊണ്ട് വന്ന് പലയിടങ്ങളിലായി ഒളിവില്‍ പാര്‍പ്പിച്ച മധ്യപ്രദേശ് സ്വദേശിയെ നെടുങ്കണ്ടം പൊലീസ്​ അറസ്റ്റ്​ ചെയ്തു. മധ്യപ്രദേശിലെ കമകോ മോഹനിയ റായ്യാട്ട് വില്ലേജിലെ ഹനുമന്ത് ലാല്‍ പരസ്​തെയാണ്​ (25) പിടിയിലായത്. ഛത്തിസ്ഗഢിലെ കബീര്‍ദാം ജില്ലയിലെ കുക്ദൂര്‍ പൊലീസ് സ്​റ്റേഷനില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് യുവാവ് ഇടുക്കി ജില്ലയിലുള്ള വിവരം ലഭിക്കുന്നത്. തുടര്‍ന്ന് ഛത്തിസ്ഗഢ്​ പൊലീസും നെടുങ്കണ്ടം പൊലീസും മാസങ്ങളായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ചേമ്പളം കൗന്തി ഇല്ലിപ്പാലത്തുനിന്ന്​ ഹനുമന്ത് പിടിയിലായത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടിയെ രാമപുരത്ത് വീട്ടുജോലിക്ക് നിര്‍ത്തിയതായി കണ്ടെത്തി. 2021 ആഗസ്റ്റിലാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോന്നത്. ഇരുവരും വിവിധയിടങ്ങളില്‍ കറങ്ങിനടന്ന ശേഷം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഏലത്തോട്ടങ്ങളില്‍ ജോലി ചെയ്തിരുന്നു. ഛത്തിസ്ഗഢ്​ പൊലീസ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നെടുങ്കണ്ടം പൊലീസ് കഴിഞ്ഞ മൂന്ന്​ മാസമായി പ്രതിയുടെ ടവര്‍ ലൊക്കേഷന്‍ മനസ്സിലാക്കി നിരീക്ഷണം നടത്തിവരുകയായിരുന്നു. കജനാപ്പാറയില്‍ ഇയാള്‍ക്ക് രണ്ട് സുഹൃത്തുകള്‍ ഉണ്ടെന്ന് കണ്ടെത്തി. ഇവര്‍ മുഖാന്തരം നെടുങ്കണ്ടം ചേമ്പളം കൗന്തി ഇല്ലിപ്പാലത്തുനിന്നാണ് ഇയാളെ പിടികൂടിയത്. നെടുങ്കണ്ടം സി.ഐ ബി.എസ്. ബിനുവിന്റെ നിര്‍ദേശപ്രകാരം സബ് ഇൻസ്​പെക്ടര്‍ ജി. അജയകുമാര്‍, രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലെ സംഘം ഇയാളെ പിടികൂടി കുക്ദൂര്‍ പൊലീസിന് കൈമാറി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story