Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
parunthumpara
cancel
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎന്ന്​​ തുറക്കും...

എന്ന്​​ തുറക്കും കേരളത്തിലെ ആ 160 ടൂറിസം കേന്ദ്രങ്ങൾ? സർക്കാർ തീരുമാനത്തിനായി കാതോർത്ത്​ സഞ്ചാരികൾ

text_fields
bookmark_border
കോട്ടയം: കോവിഡ്​ വ്യാപനം കടുത്ത പ്രതിസന്ധിയിലാക്കിയ ടൂറിസം മേഖലയെ സജീവമാക്കാനുള്ള നടപടിയുമായി സർക്കാർ. അടിയന്തരമായി സംസ്ഥാനത്തെ 160 ടൂറിസം കേന്ദ്രങ്ങൾ തുറക്കാൻ നടപടി വേണമെന്ന്​ ആവശ്യപ്പെട്ട്​ ടൂറിസം ഡയറക്​ടർ സമർപ്പിച്ച വിശദ റിപ്പോർട്ട്​ സർക്കാർ പരിശോധിക്കുകയാണ്​. കർശന കോവിഡ്​ മാർഗ നിർദേശങ്ങളോടെ കേന്ദ്രങ്ങൾ തുറന്ന്​ പ്രവർത്തിക്കുന്നതിൽ ടൂറിസം വകുപ്പിനും എതിർപ്പില്ല.
ടൂറിസം മേഖലയുമായി ബന്ധപ്പെട്ടവരും ഇതിന്​ സർക്കാറിൽ സമ്മർദം ചെലുത്തുന്നുണ്ട്​. സർക്കാർ ആരോഗ്യവകുപ്പി​ൻെറ റിപ്പോർട്ടും തേടിയിട്ടുണ്ട്​. ഇതി​ൻെറകൂടി അടിസ്ഥാനത്തിലാകും അന്തിമ നടപടി. ആറുമാസംകൊണ്ട്​ ടൂറിസം മേഖലക്കുണ്ടായ നഷ്​ടം 20,000 കോടിയാണ്​. വിദേശ-ആഭ്യന്തര ടൂറിസ്​റ്റുകളുടെ വരവ്​ നിലച്ചതാണ്​ നഷ്​ടം പെരുകാൻ കാരണം.
നിലവിൽ തേക്കടി-മൂന്നാർ മേഖലകളിൽ വിനോദ സഞ്ചാരികൾക്കായി ചില കേന്ദ്രങ്ങൾ വനം വകുപ്പ്​ തുറന്നിട്ടുണ്ട്​. അവിടെ നിന്നുള്ള റിപ്പോർട്ടുകളും സർക്കാർ വിലയിരുത്തിയശേഷമാകും കർശന വ്യവസ്ഥകളോടെ ആദ്യഘട്ടത്തിൽ ഇവ തുറക്കാൻ അനുമതി നൽകുക. ഹോട്ടലുകളും റി​േസാർട്ടുകളും ഹൗസ്​ ബോട്ടുകളും പാർക്കുകളും തുറക്കണമെന്നാണ്​ ഈ മേഖലയുമായി ബന്ധപ്പെട്ടവരുടെ ആവശ്യം.
ഇക്കോ ടൂറിസം മേഖലകൾ തുറക്കുന്ന കാര്യവും പരിഗണനയിലാണ്. അതിനിടെ, ദിവസങ്ങളോളം അടഞ്ഞുകിടന്ന ഈ മേഖലയുടെ ഉണർവിന്​ ഇനി കോടികൾ ചെലവഴിക്കേണ്ടി വരുമെന്ന ആശങ്കയും നിലനിൽക്കുന്നു. നിലവിൽ സർക്കാർ ഈ മേഖലക്കായി 455 കോടിയുടെ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്​.
പ്രത്യക്ഷമായി 15,000 ലക്ഷം പേരും പരോക്ഷമായി 20 ലക്ഷവും ഈ മേഖലയെ ആശ്രയിക്കുന്നുണ്ട്​. പലരും അർധപട്ടിണിയിലാണ്​. ജീവിതം വഴിമുട്ടിയ ഇവർ ഇപ്പോൾ മത്സ്യ വ്യാപാരമടക്കം ചെയ്​താണ്​ ഉപജീവനം നടത്തുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#travel#keralam#tourism
Next Story