Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right1.5 കോടിയുമായി മുങ്ങിയ...

1.5 കോടിയുമായി മുങ്ങിയ മുൻ പൊലീസുകാരൻ പിടിയിൽ

text_fields
bookmark_border
ചെറുതോണി: സഹപ്രവർത്തകരിൽനിന്നും മറ്റുമായി ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത്​ മുങ്ങിയ മുൻ പൊലീസുകാരനെ തമിഴ്നാട്ടിൽനിന്ന്​ അറസ്റ്റ്​ ചെയ്തു. ഇടുക്കി എ.ആർ ക്യാമ്പിലെ പൊലീസുകാരനായിരുന്ന കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശി ഒറ്റത്തെങ്ങിൽ അമീർഷായാണ്​ (43) പിടിയിലായത്​. 2019ലാണ്​ സംഭവം. സഹപ്രവർത്തകരായ പൊലീസുകാരിൽനിന്ന്​ പലപ്പോഴായി ഒന്നരക്കോടിയാണ് ഇയാൾ തട്ടിയെടുത്തത്​. പണം നഷ്ടപ്പെട്ട പൊലീസുകാർ ഇടുക്കി സ്‌റ്റേഷനിൽ പരാതിനൽകി. തുടർന്ന് മുങ്ങിയ ഇയാളെ സർവിസിൽനിന്ന്​ പിരിച്ചുവിട്ടിരുന്നു. ഒളിവിൽപോയ ഇയാളെ ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് കേസ് ഡി.സി.ആർ.ബിക്ക്​ കൈമാറുകയായിരുന്നു. ഡിവൈ.എസ്.പി ജിൻസൺ മാത്യുവിന്​ കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് ഇടുക്കി എസ്.പി വി.യു. കുര്യാക്കേസിന്‍റെ നിർദേശാനുസരണം എസ്.ഐമാരായ മനു, സാഗർ സി.പി.ഒമാരായ ബിനുമോൻ, ജിജോ, ഷിനോജ്, സുരേഷ് എന്നിവർ ചെന്നൈയിലെത്തി പ്രതിയെ അറസ്റ്റ്​ ചെയ്യുകയായിരുന്നു. അവിടെ സ്വകാര്യ വാഹനത്തിൽ ഡ്രൈവറായി ജോലിചെയ്യുകയായിരുന്ന പ്രതിയെ രണ്ടുദിവസം ക്യാമ്പ്​ ചെയ്ത്​ തന്ത്രപൂർവം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇടുക്കിയിലെത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി. FOTO TDL POLICE അമീർഷാ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story