Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right12 ലക്ഷത്തിന്‍റെ...

12 ലക്ഷത്തിന്‍റെ കള്ളനോട്ട് കേസിൽ 29 വർഷത്തിനുശേഷം അറസ്റ്റ്​

text_fields
bookmark_border
attn kochi കോട്ടയം: കള്ളനോട്ട് കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി എറണാകുളം തൃക്കാക്കര കണ്ണമുറി വീട്ടിൽ ദീപ്ചന്ദിനെ​ (55) 29 വർഷത്തിനുശേഷം കോട്ടയം ക്രൈംബ്രാഞ്ച് അറസ്റ്റ്​ ചെയ്തു. 1991ൽ പാമ്പാടി, ചേന്നംപള്ളി ഭാഗത്ത് 12.58 ലക്ഷം രൂപ മൂല്യമുള്ള വ്യാജനോട്ടുകൾ നിർമിച്ച്​ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ക്രയവിക്രയം നടത്തിയതാണ് കേസിനാസ്പദമായ സംഭവം. പാമ്പാടി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് പിന്നീട്, ക്രൈംബ്രാഞ്ച് ഏറ്റെടുത്ത്​ 1993ൽ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ഇയാൾ വിദേശത്തേക്ക് കടന്നുകളഞ്ഞു. യു.എ.ഇയിലും മുംബൈയിലുമായി ഒളിവിൽ കഴിഞ്ഞ ഇയാൾ എറണാകുളത്ത് എത്തിയതായി ക്രൈംബ്രാഞ്ചിന്​ വിവരം ലഭിച്ചു. കാക്കനാട്ടെ സഹോദരന്‍റെ ഫ്ലാറ്റിൽനിന്നുമാണ് പിടികൂടിയത്. ഡിവൈ.എസ്.പി എസ്. അമ്മിണിക്കുട്ടൻ, എ.എസ്.ഐമാരായ ഷാജൻ മാത്യു, ബി. ഗിരീഷ്, എസ്.സി.പി.ഒമാരായ പ്രമോദ് എസ്. കുമാർ, സുനിമോൾ, സി.പി.ഒ ജാഫർ സി. റസാഖ്​ എന്നിവരാണ്​ അറസ്​റ്റ്​​ രേഖപ്പെടുത്തിയത്​. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story