Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right116 സ്വിഫ്റ്റ്...

116 സ്വിഫ്റ്റ് ബസുകൾകൂടി നിരത്തിലിറക്കും -ഗതാഗത മന്ത്രി

text_fields
bookmark_border
ചങ്ങനാശ്ശേരി ബസ് ടെർമിനൽ കോംപ്ലക്സ് നിർമാണം തുടങ്ങി ചങ്ങനാശ്ശേരി: ദീർഘദൂര യാത്രക്കായി 116 കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസുകൾകൂടി നിരത്തിലിറക്കുമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. സ്വകാര്യ ബസുകളുള്‍പ്പെടെ കേരളത്തിലോടുന്ന ബസുകളില്‍ ഏറ്റവും മെച്ചപ്പെട്ട സംവിധാനങ്ങൾ സ്വിഫ്റ്റിലുണ്ട്​. ദീർഘദൂര സർവിസ്​ നിരക്ക്​ കുറക്കാൻ സ്വകാര്യ ബസുകളും നിർബന്ധിതരായി. ഇത് വരുമാനത്തിലും സേവനത്തിലും കെ.എസ്.ആർ.ടി.സി.ക്ക്​ കരുത്തുപകരുമെന്നും അദ്ദേഹം പറഞ്ഞു. 5.15 കോടി ചെലവഴിച്ച് നിർമിക്കുന്ന ചങ്ങനാശ്ശേരി കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്സിന്‍റെ നിർമാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ചങ്ങനാശ്ശേരി, കോട്ടയം, പാലാ ഡിപ്പോകൾ ഉൾപ്പെടെ സംസ്ഥാനത്തെ പഴക്കംചെന്ന ബസ് സ്റ്റാൻഡുകൾ നവീകരിച്ച് പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ഉപയോഗ്യശൂന്യമായ 976 ബസുകളില്‍ മൂന്നു തലത്തിലെ നടപടിക്രമങ്ങളിലൂടെ 200 ബസുകള്‍ വിറ്റുകഴിഞ്ഞു. 250 ബസുകള്‍ വില്‍ക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായും ആന്‍റണി രാജു പറഞ്ഞു സ്വകാര്യ ബസുകളിലെ യാത്രനിരക്ക് ഭീമമായിരിക്കുമെന്ന സത്യം ജനങ്ങൾ തിരിച്ചറിയണമെന്ന് യോഗത്തിൽ അധ്യക്ഷതവഹിച്ച മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ബസ് ടെർമിനലിലെ യാർഡിന്‍റെ നിർമാണത്തിനായി രണ്ടുകോടി അധികമായി അനുവദിച്ചതായി ജോബ് മൈക്കിൾ എം.എൽ.എ പറഞ്ഞു. ചങ്ങനാശ്ശേരി നഗരസഭ അധ്യക്ഷ സന്ധ്യ മനോജ് മുഖ്യാതിഥിയായി. വാർഡ്​ അംഗം ബീന ജോബ്, കെ.എസ്.ആർ.ടി.സി എം.ഡി. ബിജു പ്രഭാകർ, മധ്യമേഖല എക്സിക്യൂട്ടിവ് ഡയറക്ടർ എസ്. രമേഷ്, ട്രിവാൻഡ്രം സ്പിന്നിങ്​ മിൽ ചെയർമാൻ സണ്ണി തോമസ്, ഡി.ടി.ഒ പി. അനിൽകുമാർ, രാഷ്ട്രീയകക്ഷി പ്രതിനിധികളായ കെ.സി. ജോസഫ്, പി.എച്ച്. നാസർ, അഡ്വ. കെ. മാധവൻപിള്ള, ലാലിച്ചൻ കുന്നിപ്പറമ്പിൽ, മാത്യൂസ് ജോർജ്, ബാബു തോമസ്, ലിനു ജോബ്, ജോൺ മാത്യു മൂലയിൽ, ജയിംസ് കാലാവടക്കൻ, നവാസ് ചുടുകാട്, മൻസൂർ, കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ സംഘടന പ്രതിനിധികളായ പി.എസ്. ശ്രീരാജ്, എസ്. നലീസ്‌കുമാർ, എസ്. സനിൽ എന്നിവർ സംസാരിച്ചു. മൂന്നുഘട്ടങ്ങളിലായി 18 മാസംകൊണ്ടാണ് ബസ് ടെർമിനൽ കോപ്ലക്സിന്‍റെ നിർമാണം പൂർത്തീകരിക്കുക. നിർമാണത്തിന്​ മുന്നോടിയായി യാത്രക്കാർക്ക് താൽക്കാലിക ബസ് ഷെൽട്ടറുകൾ നിർമിക്കും. തുടർന്ന് നിലവിലെ സ്റ്റാൻഡിലെ പഴയ കെട്ടിടം പൊളിച്ചുനീക്കും. മൂന്നാംഘട്ടമായി ക്ലോക്ക് റൂം, വെയിറ്റിങ്​ റൂം, മൾട്ടി ലെവൽ പാർക്കിങ്​ സംവിധാനം, ഭിന്നശേഷി, സ്ത്രീ സൗഹൃദ ടോയ്​ലറ്റ് എന്നിവയും നിർമിക്കും. ------- പടം KTL KSRTC TERMINAL ചങ്ങനാശ്ശേരി കെ.എസ്.ആർ.ടി.സി. ബസ് ടെർമിനൽ കോംപ്ലക്സിന്‍റെ നിർമാണ ഉദ്ഘാടനം മന്ത്രി ആന്‍റണി രാജു നിർവഹിക്കുന്നു ------ പരീക്ഷഫലം പ്രസിദ്ധീകരിച്ചു കോട്ടയം: ജില്ലയിൽ എസ്.സി പ്രമോട്ടർ തസ്തികയിലേക്ക് ഏപ്രിൽ മൂന്നിന് സി.എം.എസ്. കോളജിൽ നടത്തിയ പൊതു എഴുത്തുപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. കോട്ടയം ജില്ല പട്ടികജാതി വികസന ഓഫിസിലും എല്ലാ ബ്ലോക്ക് / നഗരസഭ പട്ടികജാതി വികസന ഓഫിസിലും ഫലം ലഭ്യമാണ്. ഫോൺ: 0481-2562503.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story