Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2022 5:39 AM IST Updated On
date_range 26 March 2022 5:39 AM IST100 ഹെക്ടർ തരിശുഭൂമിയിൽ കൃഷി ലക്ഷ്യംവെച്ച് വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് ബജറ്റ്
text_fieldsbookmark_border
ചങ്ങനാശ്ശേരി: കാർഷികമേഖലക്ക് പ്രാധാന്യം നൽകുന്ന ബജറ്റ് വാഴപ്പള്ളി ഗ്രാമപഞ്ചായത്തിൽ അവതരിപ്പിച്ചു. വരവ് 27.56 രൂപയും 23.26 രൂപ ചെലവും 4.29 കോടി നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്‍റ് ബിനു മൂലയിൽ അവതരിപ്പിച്ചു. പ്രസിഡന്‍റ് സോഫി ലാലിച്ചൻ സെക്രട്ടറി വി.ബാബു എന്നിവർ സംസാരിച്ചു. 100 ഹെക്ടർ തരിശുഭൂമിയിൽ നെൽകൃഷി അല്ലെങ്കിൽ വാഴകൃഷി, വികസനത്തിന് 50 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. വനിതകൾക്ക് സ്വയംതൊഴിൽ സംരംഭത്തിന് ഇലക്ട്രിക് സ്കൂട്ടർ പദ്ധതിക്ക് അഞ്ചുലക്ഷം രൂപ ബജറ്റിൽ വകയിരുത്തി. ഗ്രാമപഞ്ചായത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ഭവനം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന്‍റെ ഭാഗമായി ഭൂരഹിതർക്ക് വസ്തു വാങ്ങി ഭവനനിർമാണത്തിന് ആദ്യഘട്ടം 50 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തി. അംഗൻവാടി വഴിയുള്ള പോഷകാഹാര വിതരണത്തിന് 35 ലക്ഷം രൂപയും ഭിന്നശേഷി സ്കോളർഷിപ് നൽകുന്നതിന് 40 ലക്ഷം രൂപയും വയോജനങ്ങളുടെ ക്ഷേമത്തിന് 10 ലക്ഷം രൂപ, വയോജനങ്ങൾക്ക് കട്ടിൽ, ഗ്ലൈക്കോമീറ്റർ എന്നീ പദ്ധതികൾക്ക് ബജറ്റിൽ തുക വകയിരുത്തി. റോഡുകളുടെ മെയിന്‍റനൻസിന് ഒരു കോടി മുപ്പത്തിമൂന്ന് ലക്ഷം രൂപയോളം വകയിരുത്തിയിട്ടുണ്ട്. മണ്ണാത്തിപ്പാറ കുടിവെള്ള പദ്ധതിക്ക് ഒമ്പതുലക്ഷം രൂപയും പുതുച്ചിറ സംസ്കാരിക നിലയം കുടിവെള്ള പദ്ധതിക്ക് 30 ലക്ഷം രൂപയും വകയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story