10 ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചു
text_fieldsകൂട്ടിക്കൽ: കാവാലിയിൽ 10 ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. നെടുമ്പാശ്ശേരി 35 -ാംമൈൽ സംസ്ഥാന പാതയിൽ കൂട്ടിക്കലിനും ഇടയിൽ കാവാലി വ്യൂ പോയിന്റിന് സമീപമാണ് കാട്ടിൽ ഒളിപ്പിച്ച നിലയിൽ നിരോധിത പുകയില ഉൽപന്നം പിടിച്ചത്.
തെരഞ്ഞെടുപ്പിനു മുന്നോടിയായി മേഖലയിൽ എക്സൈസ് പരിശോധന ഊർജിതമാക്കിയിരുന്നു. ഇതിന് പിന്നാലെ സംശയാസ്പദമായി കണ്ട ചാക്ക് എക്സൈസ് പരിശോധിക്കുകയായിരുന്നു. കൂടുതൽ പരിശോധനയിൽ 10 ചാക്കുകളിലായി എണ്ണായിരത്തിലധികം പായ്ക്കറ്റ് നിരോധിത പുകയില ഉൽപന്നം കണ്ടെത്തി.
വിപണിയിൽ നാലു ലക്ഷത്തിലധികം രൂപ വിലവരും. എക്സൈസ് ഇൻസ്പെക്ടർ സുധി കെ. സത്യപാലൻ, പ്രവന്റീവ് ഓഫീസർമാരായ കെ.എൻ. സുരേഷ് കുമാർ, പി.എസ്. രതീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി.എ. ഷൈജു, സനൽ മോഹൻദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

