Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2022 5:43 AM IST Updated On
date_range 9 March 2022 3:01 PM IST'പെണ്‍താരം' വനിതദിനം ആചരിച്ചു
text_fieldsbookmark_border
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ്സ് ആക്ടിവിറ്റി ഫ്രണ്ടേജ് സാഫിന്‍റെ ആഭിമുഖ്യത്തിൽ 'പെണ്‍താരം' എന്ന പേരിൽ വിവിധ പരിപാടികളോടെ വനിതദിനം ആചരിച്ചു. സ്വന്തം കരവിരുത് കൈമുതലാക്കി വിദ്യാലയത്തിന് സമീപം പരസ്യകല സ്ഥാപനം നടത്തിവരുന്ന പൂത്തേട്ട് നിരപ്പേൽ ഉഷ ഹരിദാസിനെ അധ്യാപക പ്രതിനിധി എം.എഫ് അബ്ദുൽ ഖാദർ പ്രത്യേക ഉപഹാരം നൽകി ആദരിച്ചു.
സാഫ് കൺവീനർ മുഹമ്മദ് ലൈസൽ വനിതാദിന സന്ദേശം നൽകി. വനിതദിന ചർച്ച സദസ്സുകള്‍ സംഘടിപ്പിച്ചു. അധ്യാപകരായ ഗീത ബാലകൃഷ്ണൻ, കെ.ജി. രാജി, ഫാത്തിമ റഹിം, എഫ്. മൈമൂന, എ.എ ഫൗസി, പി.ജി. ജയൻ, ജവാദ് പി.എൻ, ടി.എസ്. അനസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

