Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightദേശീയ ലോക്അദാലത്:...

ദേശീയ ലോക്അദാലത്: ജില്ലയിൽ 9518 കേസുകൾ തീർപ്പാക്കി

text_fields
bookmark_border
കോട്ടയം: ജില്ല നിയമസേവന അതോറിറ്റി ആഭിമുഖ്യത്തിൽ വിവിധ താലൂക്ക് നിയമസേവന കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ ദേശീയ ലോക് അദാലത്തിൽ 9518 കേസുകൾ തീർപ്പാക്കി. കോടതികളിൽ നിലവിലുള്ള കേസുകളും ഇതര തർക്കങ്ങളുമാണ് അദാലത്തിൽ പരിഗണിച്ചത്. 6,74,13,214 രൂപയുടെ വിവിധ വ്യവഹാരങ്ങളാണ് തീർപ്പാക്കിയത്. 7224 പെറ്റി കേസുകൾ തീർപ്പാക്കിയതിലൂടെ 88,69,280 രൂപ പിഴയായി ഈടാക്കി. 395 പ്രീ ലിറ്റിഗേഷൻ പെറ്റീഷനുകൾ തീർപ്പാക്കി. ഇതിലൂടെ 3,56,18,434 രൂപയാണ് നഷ്ടപരിഹാരവും മറ്റുമായി വിധിച്ചത്. കെട്ടിക്കിടന്ന 1899 കേസുകളും തീർപ്പാക്കി. 2,29,25,500 രൂപയുടെ വ്യവഹാരമാണ് തീർപ്പാക്കിയത്. ആകെ 12,000 കേസുകളാണ് പരിഗണിച്ചത്. ബാങ്ക് റിക്കവറി , വാഹനാപകട കേസുകൾ, വിവാഹം , വസ്തു തർക്കങ്ങൾ, ആർ.ടി.ഒ, രജിസ്ട്രേഷൻ വകുപ്പിലെ അണ്ടർ വാല്യേഷൻ കേസുകൾ എന്നിവയാണ് അദാലത്തിൽ പരിഗണിച്ചത്. ജില്ല കോടതി സമുച്ചയത്തിൽ നടന്ന അദാലത്തിൽ സംസ്ഥാന നിയമസേവന അതോറിറ്റി എക്സിക്യൂട്ടിവ് ചെയർമാനും ഹൈകോടതി ജഡ്ജിയുമായ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ പങ്കെടുത്തു. ജില്ല നിയമസേവന അതോറിറ്റി ചെയർമാനും ജില്ല ജഡ്ജിയുമായ എൻ. ഹരികുമാർ, താലൂക്ക് നിയമസേവന കമ്മിറ്റി ചെയർമാനും അഡീഷനൽ ജില്ല ജഡ്ജിയുമായ കെ.എൻ. സുജിത്ത്, ജില്ല നിയമ സേവന അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ എസ്. സുധീഷ് കുമാർ എന്നിവർ നേതൃത്വം നൽകി. KTL ADALATH-ജില്ല നിയമസേവന അതോറിറ്റി ആഭിമുഖ്യത്തിൽ നടന്ന ദേശീയ ലോക്അദാലത്തിൽ സംസ്ഥാന നിയമസേവന അതോറിറ്റി എക്സിക്യൂട്ടിവ് ചെയർമാനും ഹൈകോടതി ജഡ്ജിയുമായ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ പങ്കെടുത്തപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story